ദമ്മാം:സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം അല്അതീര് മേഖല പൂര്‍ണ്ണമായും അടച്ചു ദമ്മാം ജുബൈല്‍ ഹൈവേക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന അല്‍ അതീര്‍ മേഖലയിലാണ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കിയത്.
ഈ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തേക്ക് കടക്കുവാനോ പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടുത്തേക്ക് പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല.
ലേബര്‍ ക്യാമ്പുകളില്‍ ആണ് കൊറോണ വ്യാപനം നിയന്ത്രണാതീതമായി വര്‍ധിച്ചു വരുന്നതെന്ന് , ആയിരകണക്കിന് തൊഴിലാളികളെ ഇതിനകം താല്‍ക്കാലികമായി സജ്ജീകരിച്ച കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി, വ്യവസായ മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അല്‍ റബിയ അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: