ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെ 72 കുടുംബങ്ങള്‍ കൂടി ക്വാറന്റൈനിലേക്ക്. ദക്ഷിണ ദല്‍ഹിയില്‍ പിസ ഡെലിവറി ചെയ്യുന്ന യുവാവില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ഇയാള്‍ പോയിരുന്ന മേഖലയിലെ കുടുംബങ്ങളോടാണ് ക്വാറന്റൈനിലേക്ക് പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ദല്‍ഹിയിലെ എല്ലാ ജില്ലകളെയും ഇന്നലെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 1,578 ആണ്. രോഗബാധയേറ്റ് ഇതുവരെ 32 പേര് മരണമടഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: