ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ മാതൃകയാക്കണമെന്ന് ലോകാരോഗ്യസംഘടന. വൈറസ് വ്യാപനം തടയാന്‍ കര്‍ക്കശവും സമയബന്ധിതവുമായ നടപടികളാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നത്. കൊറോണക്കെതിരെയുള്ള യുദ്ധത്തില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയെ വിശ്വാസത്തിലെടുത്താണ് നീങ്ങുന്നത്. ഇന്ത്യ ഒറ്റയ്ക്കാണ് കൊറോണക്കെതിരെ പേരാടുന്നത്.
ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടന അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇന്ത്യ വൈറസ് വ്യാപനം തടയാന്‍ എല്ലാവിധമാര്ഗങ്ങളും പരീക്ഷിക്കുകയാണ്. എന്നാല്‍, അന്തിമഫലത്തെക്കുറിച്ച് പറയാന്‍ ആയിട്ടില്ല. സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയ നടപടികള്‍ക്കായി ആറാഴ്ച ഇന്ത്യ ദേശവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയില്‍ സഹായിച്ചിട്ടുണ്ട്. വലുതും വ്യത്യസ്തവുമായ വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ അചഞ്ചലമായ സമര്‍പ്പണമാണ് കാണിച്ചതെന്ന് ലോകാരോഗ്യസംഘടനയുടെ സൗത്ത്-ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് വ്യക്തമാക്കി.
ഇന്ത്യയില്‍ കൊറോണ മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനായെന്നും ഇതിന് കാരണം എല്ലാ ജനങ്ങളുടെയും ത്യാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണം, വെള്ളം എന്നിവക്ക് പോലും ബുദ്ധിമുട്ടിയാണ് രാജ്യത്തിനു വേണ്ടി ജനങ്ങള്‍ പോരാടിയത്. ബാബ സാഹേബ് അംബേദ്കര്‍ നമുക്ക് നല്കിയ ഊര്‍ജവും പ്രചോദനവും ആണ് ഭാരതീയര്‍ ഈ കാലത്തു കാട്ടിയത്. അതിനാല്‍ എല്ലാ ഭാരതീയര്‍ക്കും വേണ്ടി അംബേദ്ക്കറെ ഞാന്‍ നമിക്കുന്നു.
വിഷു അടക്കം എല്ലാ ആഘോഷങ്ങളും നിയന്ത്രണങ്ങള്‍ പാലിച്ചു ആഘോഷിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
150 കൊവിഡ് കേസ് ഉള്ളപ്പോഴാണ് രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരി അല്ലെങ്കിലും ചില സത്യങ്ങള്‍ പറഞ്ഞെ പറ്റൂ. ലോകത്തെ വലിയ രാജ്യങ്ങളെക്കാള്‍ കൊവിഡ് പിടിച്ചു കെട്ടുന്നതില്‍ ഇന്ത്യ വളരെ മുന്നിലാണ്. ഉചിതമായ സമയത്ത് തീരുമാനം എടുത്തത് കൊണ്ടാണ് മരണ സംഖ്യ വലിയ രീതിയില്‍ ഉയരാതെ പിടിച്ചു നിര്‍ത്തിയത്. സാമൂഹിക അകലം എന്നത് തന്നെ ആണ് വിജയകരമായത്. അതുകൊണ്ടാണ് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യ എന്ന പേര് ഇപ്പോഴും പറയുന്നത്. അതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി സഹകരിച്ചു. ഇന്ത്യയുടെ അച്ചടക്കം ആഗോള മാതൃക ആയി മാറിയെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: