കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ രാജ്യത്ത് 55 കേസുകള്‍ കൂടെ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡേ:അബ്ദുള്ള അല്‍ സനദ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെ രോഗബാധിതരുടെ 1355 പേരായി. ഇന്നു ഒരു കുവൈറ്റി സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ വൈറസ് രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. ഇതില്‍ ഒരാള്‍ ഇന്ത്യാക്കാരനാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 79 വയസുകാരിയായ കുവൈത്ത് സ്വദേശിനിക്ക് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ഡേ: സനദ് അറിയിച്ചു.
ഇന്ന് രോഗമുക്തി നേടിയ 26 പേരടക്കം ആകെ രോഗവിമുക്തിനേടിയവര്176 പേരാണെന്ന് ആരോഗ്യ മന്ത്രി ഡേ:ബാസ്സല്‍ അല്‍ സബാ അറിയിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 55 പേരില്‍ 29 പേര് ഇന്ത്യാക്കാരാണ്. ഇതോടെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 753 ആയി ഉയര്‍ന്നു. തീവ്രപരിചരണവിഭാഗത്തില്‍ 26 രോഗികളാണുള്ളത്. ഇതില്‍ ഒന്‍പത് പേരുടെ നില ഗുരുതരമാണ്. രോഗനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 146 പേര് ഇന്ന് വീട്ടിലേക്ക് മടങ്ങിയതോടെ നിരീക്ഷണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരുടെ ആകെ എണ്ണം 1739 പേരാണെന്നും ആരോഗ്യമന്ത്രാലയവക്താവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: