ഋഷികേശ്: ലോക്ഡൗണ്‍ ലംഘിച്ച വിദേശികള്‍ക്ക് അടിയും വിരട്ടുമല്ലാതെ വേറിട്ട ശിക്ഷ നല്കി ഉത്തരാഖണ്ഡ് പോലീസ്. ഋഷികേശിലെ തപോവനിലാണ് സംഭവം.
ലോക്ഡൗണ്‍ വകവയ്ക്കാതെ ഗംഗാതീരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു പത്തംഗ വിനോദ സഞ്ചാരസംഘം. ഇവരെ പോലീസ് കൈയോടെ പിടികൂടി. ശിക്ഷയും നല്കി. വേറൊന്നുമല്ല… ലോക്ഡൗണ്‍ ലഘിച്ചു, മാപ്പ്… എന്ന് അഞ്ഞൂറ് തവണ എഴുതണം.
ഇതിനുള്ള പേപ്പറും പേനയും സമീപത്തുള്ള പോലീസ് ചെക്പോസ്റ്റില്‍ നിന്ന് എല്ലാവര്ക്കും നല്കി. ഒരാള്‍ക്ക് അഞ്ച് പേപ്പര്‍ വീതം. ഒരോരുത്തരും എഴുതി പേപ്പര്‍ പോലീസിന് കൈമാറുകയും ചെയ്തു. ഓസ്ട്രേലിയ, മെക്സിക്കോ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ലോക്ഡൗണില്‍ ഇളവുണ്ട്. അതുകൊണ്ടാണ് ഇറങ്ങിനടന്നതെന്നാണ് അവരുടെ വാദം. എന്നാല്‍ ഇളവ് അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമെന്ന് പോലീസ് വ്യക്തമാക്കി. ഇനി ഇത് ആവര്‍ത്തിച്ചാല്‍ പേര് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീടൊരിക്കലും ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ലെന്ന് അവരെ പറഞ്ഞ് മനസിലാക്കിയതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് വിദേശികള്‍ കറങ്ങി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുയതെന്ന് പോലീസ് അറിയിച്ചു. മുനി കി രെതി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവരെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: