കാസര്‍കോട്: ലോക്ഡൗണിന്റെ പ്രതികൂല സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിഷു ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടാതിരിക്കാന്‍ ബിജെപി കാസര്‍കോട് ജില്ലാ ഘടകത്തിന്റെ കൈത്താങ്ങ്. പതിനായിരത്തി ഇരുനൂറ്റി അമ്പതോളം കുടുംബങ്ങള്‍ക്കാണ് പായസം മിക്സ് ഉള്‍പ്പെടെയുള്ള കിറ്റുകള്‍ നല്കി മാതൃകാപരമായ പ്രവര്‍ത്തനം ബിജെപി നടത്തിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നടന്ന വിഷുകിറ്റ് വിതരണത്തിന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, സുധാമഗോസാഡ, ദേശീയ സമിതിയംഗം പ്രമീള.സി. നായിക്, വിവിധ മോര്‍ച്ചകളുടെ നേതാക്കന്മാരായ എ.കെ.കയ്യാര്‍, ഭരതന്.ടി.ഡി, എ.സമ്പത്ത്, എം.ജനനി, ധനഞ്ജയന് മധൂര്‍, കെ.പ്രേംരാജ്, റോയി ജോസഫ്, വി.കുഞ്ഞിക്കണ്ണന്, മണ്ഡലം പ്രസിഡന്റുമാരായ മണികണ്ഠ റൈ, ഹരീഷ് നാരം പാടി, കെ.ടി.പുരുഷോത്തമന്, എന്‍.മധു, സി.വി.സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: