ന്യൂദല്‍ഹി: മനുഷ്യന് ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യത്തില്‍ കായിക മത്സരങ്ങളുമായി മുന്നോട്ടുപോകുക പ്രയാസകരമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഐപിഎല്‍ ആരംഭിക്കാനാകുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗാംഗുലി.
നിലവിലെ സാചര്യത്തില്‍ ഐപിഎല്‍ ഈ വര്‍ഷം നടക്കാനുള്ള സാധ്യത കുറവാണ്. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. ഇപ്പോള്‍ ഒന്നും പറയാനാകില്ല. വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുക്കുന്നു. ജനം വീടിന് പുറത്തിറങ്ങുന്നില്ല. ഓഫീസുകളും അടച്ചുപൂട്ടി. ആര്‍ക്കും എങ്ങും പോകാനാകാത്ത സ്ഥിതിവിശേഷമാണ്. അടുത്ത മാസം പകുതിവരെ ഈ സ്ഥിതി തുടരുമെന്നാണ് കരുതുന്നത്.
നിലവില്‍ ഒരു കായിക മത്സരവും നടക്കാന്‍ സാധ്യതയില്ല. കളിക്കാരെ കിട്ടാന്‍ സാധ്യയില്ല. കളിക്കാര്‍ക്ക് യാത്രചെയ്യാനും സൗകര്യമില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ലോകത്ത് ഒരു കായിക മത്സരവും നടത്താനാകില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ഐപിഎല്‍ സംബന്ധിച്ച് മറ്റ് ബിസിസിഐ ഭാരവാഹികളുമായി കൂടിയാലോചിച്ച് ഇന്ന് തീരുമാനം എടുക്കുമെന്ന ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം പതിനാല് വരെ മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗണ്‍ നീട്ടാന്‍ സാധ്യയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: