ആകെയുള്ളത് ആറ് സെന്റ് സ്ഥലമാണ്. ഇതില്‍ വീടിരിക്കുന്ന നാല് സെന്റ് കഴിഞ്ഞാല്‍ രണ്ട് സെന്റ്. പക്ഷേ 365 ദിവസവും കൃഷിക്കാരനായി തുടരാന്‍ ഇതൊന്നും ഡോ. ആര്.ഗോപിമണിക്ക് തടസ്സമല്ല. ലോക്ഡൗണ്‍ കാലത്ത് പറയാനുള്ളത് കൃഷിയെക്കുറിച്ചാണ്.
വീടിന്റെ ചുറ്റമുള്ള രണ്ട് സെന്റില്‍ മരങ്ങളാണ്. അവയ്ക്കിടയില്‍ ചേന, ചേമ്പ്, ചെറുകിഴങ്ങ്. വലിയ ചേന എട്ടായി പിളര്‍ന്ന് അടുപ്പിച്ചാണ് നടുന്നത്. വര്‍ഷം മുഴുവന്‍ വിളവ് തരുന്നുവെന്ന് ഗോപി മണി അറിയിക്കുന്നു. തിരുവനന്തപുരത്തെ വെള്ളായണിയിലുള്ള വീട് ഒരു കൃഷിഭവനാണെന്നും പറയാം.”മതിലുകളിലെല്ലാം പൂച്ചെടികളാണ്. ചെത്തിയും പിച്ചിയും മന്ദാരവുമൊക്കെ. എനിക്കും ഭാര്യയ്ക്കും 365 ദിവസവും ഈശ്വരാരാധനയ്ക്ക് പൂക്കള്‍ വേണം. അതിനായി മറ്റെവിടെയും പോകേണ്ട ആവശ്യമില്ല.”
വീടിന്റെ മട്ടുപ്പാവ് ഒരു പച്ചക്കറി തോട്ടമാണ്. ഒന്നും രണ്ടുമല്ല. 40 വര്‍ഷമായി ഇതു നടക്കുന്നു. ”നാല് തരം ചീരകള്‍. വെണ്ട, വഴുതന, പച്ചമുളക്. കുമ്പളങ്ങ പ്രധാന ഇനമാണ്. പ്രത്യേക പരിചരണമൊന്നുമില്ലാതെ വളര്‍ന്ന് പൊയ്ക്കൊള്ളും. ഒന്‍പത് മാസങ്ങള്‍വരെ വിളവു തരും. ഒരു സീസണില്‍ കുറഞ്ഞത് 40 എണ്ണമെങ്കിലും കിട്ടും. ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചുവയ്ക്കാനും കഴിയും.”
”സത്യം പറഞ്ഞാല്‍ കൊറോണ ലോക്ഡൗണ്‍ കാലത്ത് ഞാന്‍ ഫേസ്ബുക്കിലാണ്. എഴുത്തു തന്നെ. എന്തുകൊണ്ട് ഫേസ്ബുക്ക് എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. പറയാം. മറ്റ് എഴുത്തുകള്‍ ഞാന്‍ മതിയാക്കുകയാണ്. പത്രങ്ങളിലോ വാരികകളിലോ എഴുതിയാല്‍ അത് വായിച്ച് ഒരാളും ഇപ്പോള്‍ വിളിക്കാറില്ല. ഫേസ് ബുക്കിലാണെങ്കില്‍ എല്ലാവരും വായിക്കുന്നു, പ്രതികരിക്കുന്നു. 5000 സുഹൃത്തുക്കളാണ് എനിക്ക് ഫേസ്ബുക്കിലുള്ളത്. പ്രശസ്തമായ ചില വാരികകള്‍ പോലും അച്ചടിക്കുന്നതിന്റെ എണ്ണം ഇതിലും താഴെയാണെന്നോര്‍ക്കുക.”
കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. ഗോപിമണി അറിയപ്പെടുന്ന എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്. പകിട കളിക്കുന്ന ദൈവം, ഉത്തരാധുനിക ശാസ്ത്രം, പ്രകൃതിയുടെ വഴി കൃഷിയില്‍, രോഗശമനത്തിന് പ്രകൃതിയുടെ വഴി, ആഗോളവല്ക്കരണവും കൃഷിയും എന്നിങ്ങനെ ആധികാരികമായ നിരവധി ശാസ്ത്ര-കൃഷി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
ALSO READ:
അവശനെങ്കിലും ഐക്യദീപം തെളിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: