കോഴിക്കോട്: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വറുതിയിലാണ്ടുപോയ കുടുംബങ്ങള്‍ക്ക് വിഷു സമൃദ്ധമാക്കാന്‍ വിഷുക്കിറ്റുമായി സേവാഭാരതി. കോഴിക്കോട് മഹാനഗരത്തില്‍ 100 സ്ഥലങ്ങളിലായി 20000 ത്തോളം കുടുംബങ്ങള്‍ക്കാണ് വിഷുക്കിറ്റുകള്‍ നല്‍കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് സേവാഭാരതി വിതരണം ചെയ്യുന്നത്.
പന്നിയങ്കരയില്‍ നടന്ന വിഷുക്കിറ്റ് വിതരണം ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷണന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മഹാനഗര്‍ സേവാ പ്രമുഖ് പി. ബൈജു, ബിജെപി സൗത്ത് മണ്ഡലം പ്രസിഡന്റ് വിജയകൃഷ്ണന്, സേവാഭാരതി പ്രവര്‍ത്തകരായ സി.പി. ജയപ്രകാശ്, പി.എം. ദീപക്, പി. രതീഷ് എന്നിവര്‍ നേതൃത്വം നല്കി. 150 ഓളം വീടുകളില്‍ വിഷുക്കിറ്റ് വിതരണം ചെയ്തു.
ആഴ്ച്ചവട്ടം സേവാഭാരതി യൂണിറ്റ് 400 കുടുംബങ്ങള്‍ക്ക് വിഷുക്കിറ്റ് വിതരണം ചെയ്തു. ആര്‍എസ്എസ് ചാലപ്പുറം നഗര്‍ സംഘചാലക് ഇ. സുധീര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ മാത്രം ഇന്നലെ 250 ഭക്ഷണപ്പൊതി വിതരണം ചെയ്തു. ലോറി ഡ്രൈവര്‍മാര്‍, അനാഥമന്ദിരത്തിലെ അന്തേവാസികള്‍, തെരുവുകളില്‍ കഴിയുന്നവര്‍, ലോഡ്ജുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി നല്‍കിയത്. കണ്ണഞ്ചേരി സേവാഭാരതി ആംബുലന്‍സില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി രോഗികളെ സൗജന്യമായി ആശുപത്രികളിലും തിരിച്ച് വീടുകളിലും എത്തിച്ചു. പയ്യാനക്കല്‍, ചാമുണ്ഡി വളപ്പ്, ആഴ്ചവട്ടം എന്നിവിടങ്ങളില്‍ രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു. മാങ്കാവില്‍ മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തികളുള്ള കുടുംബത്തിലേക്ക് ഒരു മാസത്തേക്ക് ഭക്ഷണസാധനങ്ങള്‍ നല്കി.
സേവാഭാരതി കാരന്തൂരിന്റെ ആഭിമുഖ്യത്തില്‍ 250 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഹര ഹര മഹാദേവ ക്ഷേത്രം മേല്‍ശാന്തി കൊളായി ഇല്ലത്ത് നാരായണന് ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പി.എന്‍. ദേവദാസന്, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് ബൈജു നടുക്കണ്ടി, സതീഷ് കുമാര്‍ അംബികാലയം, ഷാരുണ്‍ പുളിയോളി എന്നിവര്‍ പങ്കെടുത്തു.
ബേപ്പൂര്‍: നാല് മാസത്തിലധികമായി കടലില്‍ പോകാന്‍ സാധിക്കാതെ വറുതിയിലായ 250 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി ബേപ്പൂര്‍ യൂണിറ്റ്. സേവാഭാരതിയും ബേപ്പൂര്‍ സേവാസമിതി മെഡിക്കല്‍ മിഷനും സംയുക്തമായാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കിയത്. ആര്‍എസ്എസ് നഗര്‍ കാര്യവാഹ് പി. സജീന്ദ്രന്, സേവാപ്രമുഖ് എം. ലാലു പ്രദീപ്, ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിന്നാണത്ത്, കൗണ്‍സിലര്‍ തോട്ടപ്പായില്‍ അനില്‍ കുമാര്‍, മണി സ്വര്‍ണകുമാര്‍, സരോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്.
സേവാഭാരതിയുടെ കീഴിലുള്ള പാറോപ്പടി സുദര്‍ശനം സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ 200 വീടുകളില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. പാറോപ്പടി സരസ്വതി വിദ്യാപീഠത്തില്‍ നടന്ന ചടങ്ങില്‍ സേവാ സമിതി അധ്യക്ഷന്‍ എം.സി. പ്രകാശന്, കൗണ്‍സിലര്‍ ഇ.കെ. പ്രശാന്ത് കുമാറിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പറയേരി ഭാസ്കരന്, പി.പി. സനല്‍ എന്നിവര്‍ പങ്കെടുത്തു.
കോട്ടൂളി: കോട്ടൂളി നിവേദിത അക്ഷയശ്രീ വിഷു കിറ്റുകള്‍ വിതരണം ചെയ്തു. രാഷ്ട്ര സേവികാ സമിതി ജില്ലാനിധി പ്രമുഖ് മഞ്ജുള രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: