ഇസ്ലാമബാദ്: കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് സഹായ വാഗ്ദാനവുമായി ചൈന. ചൈനീസ് നിര്‍മ്മിത വെന്റിലേറ്റര്‍ അടക്കമുള്ള അവശ്യവസ്തുക്കള്‍ പാകിസ്ഥാനിലേക്ക് ചൈന കയറ്റി അയയ്ക്കും. പാകിസ്ഥാനിലെ ചൈനീസ് എംബസി മുഖേനയാണ് സഹായം എത്തുന്നത്. എന്നാല്‍, ചൈനീസ് ഉപകരണള് കയറ്റുമതി ചെയ്യുമെന്ന് അറിയിച്ചിട്ടും ആശങ്ക തുടരുകയാണ്.
നേരത്തെ കൊറോണ വൈറസ് ലോകത്ത് വ്യാപിപ്പിച്ചതിന് പിന്നാലെ പ്രവര്‍ത്തിക്കാത്ത മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്ത ചൈനയുടെ നടപടി വിവാദത്തില്‍ ആയിരുന്നു. കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും സ്പെയിന് വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്.
കോറോണ പരിശോധനയ്ക്കായി ചൈന നല്കിയ സാധനങ്ങളില്‍ 30 ശതമാനത്തില്‍ താഴെ ഉപകരണങ്ങള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയൊന്നും ഉപയോഗിക്കാനാവില്ല. ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയയ്ക്കാന്‍ സ്പെയിനിന്റെ തീരുമാനിച്ചിരുന്നു. ഇതാണ് പാക്കിസ്ഥാനെയും ആശങ്കയില്‍ ആക്കുന്നത്.
പാകിസ്ഥാനില്‍ കൊറോണ വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. ഇതുവരെ 4892 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2,300 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പഞ്ചാബ് പ്രവശ്യയിലാണ്. ഏപ്രില്‍ 25 ഓടുകൂടി 50,000 രോഗബാധിതര്‍ രാജ്യത്ത് ഉണ്ടാകുമെന്നാണ് പാകിസ്ഥാന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: