തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ സംസ്ഥാനത്തെ 30 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വനിത ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം 281051, കൊല്ലം 281951, പത്തനംതിട്ട 153954, ആലപ്പുഴ 226961 കോട്ടയം 253075, ഇടുക്കി 106202, എറണാകുളം 250471, തൃശൂര്‍ 339455, പാലക്കാട് 215214, മലപ്പുറം 298972, കോഴിക്കോട് 174342, വയനാട് 69004, കണ്ണൂര്‍ 194152, കാസര്‍ഗോഡ് 104192 എന്നിങ്ങനേയാണ് ജില്ലതിരിച്ച് വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ഫോണ്‍ വഴി ശേഖരിച്ചത്.
ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ സെല്ലും താഴെ വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥരും അങ്കണവാടി ജീവനക്കാരും ചേര്‍ന്നാണ് വിവരശേഖരം നടത്തിയത്. ഈ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറി മതിയായ സഹായങ്ങള്‍ നല്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ആദ്യമായാണ് ഐസിഡിഎസ് പ്രവര്‍ത്തകര്‍ മുഖേന പൂര്‍ണമായും ഡിജിറ്റല്‍ ആയി സ്മാര്‍ട്ട് ഫോണുകള്‍ വഴി ബൃഹത്തായ വിവര ശേഖരണം നടത്തുന്നത്. വയോജനങ്ങളില്‍ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കി മതിയായ ചികിതിസ നല്‍കുന്നതാണ്. 60 ശതമാനം പേര് രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. 10.20 ശതമാനം പേര് ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ട്. 20 ശതമാനം പേര്‍ക്ക് കൈവശം മരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് മതിയായ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
5.44 ശതമാനം പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്റെ സേവനം ആവശ്യമുണ്ട്. ഇവരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. 3 ശതമാനം പേര്‍ക്ക് ആരോഗ്യ വകുപ്പ് കൗണ്‍സിലര്‍മാരുടേ സേവനം ആവശ്യമായതിനാല്‍ അതിനായി റഫര്‍ ചെയ്തു. 33 ശതമാനമാണ് കൃത്യമായി വ്യായമത്തിലേര്‍പ്പെടുന്നവര്‍. വയോജനങ്ങളില്‍ 62 ശതമാനം പേര്‍ക്കും സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: