ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും. ചില മേഖലകള്‍ക്ക് ഉളവ് നല്‍കിയായിരിക്കും പുതിയ ഉത്തരവ് പുറത്തിറക്കുക.
ദിവസത്തില്‍ 24 മണിക്കൂറും താന്‍ ലഭ്യമാണ്. ഏത് മുഖ്യമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും സംസാരിക്കാം. കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്.
ഹോം മെയ്ഡ് മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍റന്‍സില്‍ പങ്കെടുക്കുന്നത്. ഹോംമെയ്ഡ് മാസ്കിന് പ്രചാരം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ ഹോംമെയ്ഡ് മാസ്ക് ധരിച്ചെത്തിയത്. നമ്മള് തോളോട് തോള് ചേര്‍ന്ന് കോവിഡിനെ നേരിടാം. സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ ബന്ധപ്പെടാം. 24 മണിക്കൂറും താന്‍ ലഭ്യമാണെന്നും മോദി അറിയിച്ചു.
ഓരോ മുഖ്യമന്ത്രിമാര്‍ക്കും 3- 4 മിനിറ്റാണ് സംസാരിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14-നാണ് നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക ലോക്ഡൗണ്‍ അവസാനിക്കുന്നത്. ഒഡീഷ, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടി കഴിഞ്ഞു. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ലോക്ഡൗണ്‍ തുടരണം എന്നാവശ്യപ്പെട്ടതായാണ് സൂചന.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവര്‍ ലോക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമായത്. അതേസമയം ഇളവുകള്‍ വരുത്തിയാലും അന്താരാഷ്ട്ര ആരോഗ്യ മാര്‍നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നുമാണ് സൂചനകള്‍. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: