മുക്കം: വിളവെടുത്ത കണിവെള്ളരിക്ക് വിപണിയില്ലാതെ കുഴയുകയാണ് കിഴക്കന്‍ മലയോര മേഖലയിലെ പാരമ്പര്യ കര്‍ഷകര്‍. ലോക്ക്ഡൗണില്‍ വിഷു വിപണി നിശ്ചലമായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലുമായി. വിളവെടുത്ത കണിവെള്ളരി ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ കഴിയാതെ കുഴയുകയാണ് കര്‍ഷകര്‍.
ലോക്ക് ഡോണ്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാമ -നഗര പ്രദേശങ്ങളിലേക്ക് വെള്ളരി എത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മാവൂര്‍ ചെറൂപ്പ പുഞ്ചപ്പാടത്ത് കര്‍ഷകര്‍ പത്തേക്കറോളം സ്ഥലത്ത് കണിവെള്ളരി കൃഷിചെയ്തത് വെറുതെയാകുമോയെന്ന ആശങ്കയിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ പികെവിവൈ പദ്ധതിയില്‍പെട്ട വെള്ളന്നൂര്‍, കൂഴക്കോട് എന്നിവിടങ്ങളിലും കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലാണ്. കൃഷിഭവന് മുഖേന ശേഖരിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. വേങ്ങേരി മാര്‍ക്കറ്റില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്. ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും അതിന്റെ തുടര്‍നടപടികളെന്തെന്ന് കര്‍ഷകരെ അറിയിച്ചിട്ടുമില്ല.
കോഴിക്കോട്, മലപ്പുറം ജില്ലകളിലും വിദേശത്തേക്കും ഇവിടെ നിന്നാണ് കണിവെള്ളരി കയറ്റി അയച്ചിരുന്നത്. വര്‍ഷങ്ങളായി വിഷുവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ ഒട്ടേറെ കൂട്ടായ്മകള്‍ സമാന പ്രതിസന്ധിയാണ് നേരിടുന്നത്. സ്വര്‍ണ്ണം പണയം വെച്ചും കാര്‍ഷിക വായ്പ്പയെടുത്തും സ്വരൂപിച്ച പണമാണ് കൃഷിക്കായി വിനിയോഗിച്ചത്. വിപണി പ്രതിസന്ധിയിലായാല്‍ കടം വീട്ടാന്‍ എന്തുചെയ്യുമെന്ന് കര്‍ഷകര്‍ ഭയപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: