ഇടുക്കി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ സജ്ജീവമാകുന്നു. മദ്യവില്‍പ്പന ശാലകള്‍ അടച്ചതിനെ തുടര്‍ന്ന് വ്യാജമദ്യ ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്‌സൈസ് പരിശോധന തുടരുകയാണ്.
19 അബ്കാരി കേസുകളും 4 എന്‍ഡിപിഎസ് കേസുകളുമാണ് ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ എക്‌സൈസ് റജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസുകളിലായി ആകയുള്ള 9 പ്രതികളില്‍ 4 പേരെ അറസ്റ്റ് ചെയ്തു. 5 പേരെ പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍ഡിപിഎസ് കേസുകളിലെ 4 പ്രതികളില്‍ 3 പേരെയും എക്‌സൈസ് പിടികൂടിയിട്ടുണ്ട്.
മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 9 വരെ ജില്ലയില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ പിടികൂടിയത്. 6000 ലിറ്റര്‍ കോടയാണ്, ഇതിനൊപ്പം 34 ലിറ്റര്‍ വ്യാജമദ്യം, 2.2 ലിറ്റര്‍ ചാരായം, 11.250 ലിറ്റര്‍ അരിഷ്ടം, 1.5 കിലോ കഞ്ചാവ്, ഏഴ് കഞ്ചാവ് ചെടികളും ഒരു തോക്കും പിടികൂടിയിട്ടുണ്ട്. ഏറ്റവുമധികം കേസുകള്‍ ഉടുമ്പന്‍ചോലയിലാണ്. ഉടുമ്പന്‍ചോല താലൂക്കിലാണ് ഏറ്റവുമധികം അബ്കാരി കേസുക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഡപട്ടി എക്‌സൈസ് കമ്മിഷണര്‍ ജി. പ്രദീപ് പറഞ്ഞു. വാറ്റിന് സാധ്യതയുള്ള മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.
കഴിഞ്ഞ 29ന് കുമളി ആറാം മൈലിന് സമീപം വലിയ പാറ പാണ്ടിക്കുഴിയിലെ റിസോര്‍ട്ടില്‍ നിന്ന് 2000 ലീറ്റര്‍ കോടയും ചാരായവും നാടന്‍ തോക്കും 48 തിരകളും എക്‌സൈസ് പിടികൂടിയിരുന്നു. എക്‌സൈസിന് പുറമേ പോലീസിന്റെ പരിശോധനയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടയും ചാരായവും ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്. പുരയിടങ്ങളില്‍ നിന്ന് പുറമ്പോക്ക് ഭൂമിയില്‍ നിന്നുമൊക്കെയാണ് ഇവ പിടികൂടുന്നത്. ഇന്നലെ മാത്രം രണ്ട കേസുകളിലായി 100 ലിറ്റര്‍ കോടയും 2.75 ലിറ്റര്‍ ചാരായവും പിടികൂടി.
കോടയും വാറ്റുപകരണങ്ങളും പിടികൂടി
കാഞ്ഞാര്‍: വാറ്റുപകരണങ്ങളും കോടയും പിടികൂടി. കാഞ്ഞാര്‍ കൂവപ്പള്ളി ഭാഗത്ത് നിന്ന് 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. എടാട് കണ്ടത്തിന്‍കരയില്‍സാബുവിനെ (47) സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. വാറ്റ് നടത്തിവന്നിരുന്ന മറ്റ് രണ്ട് പ്രതികളായ ചെറുക്കാട്ടില്‍ ലിജോ , കണ്ടത്തിന്‍കരയില്‍ സാജന്‍,എന്നിവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ഈസ്റ്ററിനോടനുബന്ധിച്ച് വാറ്റ് ചാരായം വില്‍പ്പന നടത്താനാണ് നിര്‍മ്മിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതികള്‍ ചാരായ നിര്‍മ്മാണം നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.ചെറുകാട്ടില്‍ ലിജോയുടെ വീട്ടില്‍ നിന്നുമാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.കാഞ്ഞാര്‍ എസ്‌ഐ കെ. സിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജി പി. ജോണ്‍, എഎസ്‌ഐ മാരായ ഉബൈസ്, സലീല്‍ ബിനോയ്, സിപിഒമാരായ സുനില്‍, അരുണ്‍, ഷെമീര്‍ സതീഷ്, അശ്വതി എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
2.750 ലിറ്റര്‍ ചാരായം പിടികൂടി
തൊടുപുഴ: എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു ഏബ്രഹാമും സംഘവും കരിങ്കുന്നം ഭാഗത്ത് ഇന്നലെ നടത്തിയ റെയ്ഡില്‍ 2.750 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. കരിങ്കുന്നം വടക്കുംമുറി പനന്താനംപറമ്പില്‍ നോയിസ് ലൂക്കോസ്(29) നെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ രാജേഷ് ചന്ദ്രന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. സജീവ്, സുരേന്ദ്രന്‍, ബിനീഷ് കുമാര്‍ വി.എ. സിറാജുദ്ദിന്‍ വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിന്ദു എന്നിവരും പങ്കെടുത്തു. ഇയാള്‍ വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്നതാണിത് ചാരായം എന്നാണ് സൂചന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: