കോഴിക്കോട്: രാജ്യം ഒരു വെല്ലുവിളി നേരിടുമ്പോള്‍ പൗരനെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് പ്രവാസിയായ ശ്രീകുമാര്‍ നമ്പ്യാര്‍. 30 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു. പ്രവാസികള്‍ക്കും നാട്ടിലുള്ളവര്‍ക്കും സേവനത്തിന്റെ സമാശ്വാസവുമായി അദ്ദേഹമുണ്ട്. രാജ്യം നേരിടുന്ന അപകടത്തെ തരണം ചെയ്യാന്‍ ഇതൊരു വലിയ തുകയല്ലെന്നറിയാം. എന്നാല്‍ ഓരോരുത്തരും തന്നാലാവുന്നത് സമര്‍പ്പിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് താനിത് നല്‍കിയതെന്ന് ശ്രീകുമാര്‍ പറഞ്ഞു.
32 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ശ്രീകുമാര്‍ നമ്പ്യാര്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഒരു മാസമായി കോഴിക്കോട്ട് സ്വന്തം വീട്ടില്‍ത്തന്നെ. ദുബായ്, മസ്ക്കറ്റ് എന്നിവിടങ്ങളിലുള്ള ബിസിനസ്സ് വീട്ടിലിരുന്നു നിയന്ത്രിക്കുകയാണിപ്പോള്‍. മജാന്‍ ട്രാവല്‍സ് എന്ന വിപുലമായ സ്ഥാപനത്തിന്റെ ഉടമയാണ് ശ്രീകുമാര്‍ നമ്പ്യാര്‍. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ ഈ അപകടകാലത്തെയും അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി പകര്‍ന്നുതരുന്നതെന്ന് ശ്രീകുമാര്‍ നമ്പ്യാര്‍ പറഞ്ഞു. അതിനിടയില്‍ ഒരു ചെറിയ സഹായം നല്കാന് കഴിഞ്ഞതിലെ സന്തോഷമാണ് അദ്ദേഹം പങ്കിടുന്നത്.
ഭാര്യ വിനുത നമ്പ്യാര്‍ മക്കളായ മുരുകേഷ് നമ്പ്യാര്‍, ശ്രീലക്ഷ്മി നമ്പ്യാര്‍, കൃഷ്ണ നമ്പ്യാര്‍ എന്നിവരുടെയൊക്കെ മനസ്സും പ്രവര്‍ത്തനവും അദ്ദേഹത്തോടൊപ്പമുണ്ട്. പ്രവാസകാലത്തിനുശേഷം നാടിനുവേണ്ടി കൂടുതല്‍ കര്മനിരതനാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: