പാലക്കാട്: ഭാരതപ്പുഴയില്‍ കുളിക്കുന്നതും, അലക്കുന്നതും, മലമൂത്ര വിസര്‍ജ്ജനം, മീന്‍ പിടിക്കല്‍ എന്നിവ നിരോധിച്ചുകൊണ്ട് പട്ടാമ്പി നഗരസഭ സെക്രട്ടറി ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കുടിവെള്ളം മലിനമാക്കുന്ന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
നീരൊഴുക്ക് നിലച്ചതും നഗരസഭയുടെ പ്രധാന കുടിവെള്ള സ്രോതസ്സ് ഭാരതപ്പുഴയായതിനാലുമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഭാരതപ്പുഴയിലേക്കിറങ്ങുന്ന കുളിക്കടവുകള്‍ കമ്പിവേലി കെട്ടി അടക്കും. ഇത് ജനങ്ങളെ അറിയിക്കുന്നതിന് അനൗണ്‍സ്മെന്റുകളും, നോട്ടീസുകളും നല്‍കും.
ജൂണ്‍ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ട് നിളയിലെ നീരൊഴുക്ക് വര്‍ധിച്ചാലെ പുഴയില്‍ കുളിക്കുന്നതിനും മറ്റും അനുവദിക്കൂ. കെട്ടിടങ്ങളും, വീടുകളും പുഴയിലേക്ക് മലിന ജലമോ, മറ്റു മാലിന്യങ്ങളോ തങ്ങളുടെ അശ്രദ്ധ കൊണ്ട്് വരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം കുറ്റകൃത്യം പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുക്കുകയും, ആരുടെയെങ്കിലും കെട്ടിടങ്ങള്‍/ഭാഗങ്ങള്‍ പൊളിക്കേണ്ടതായി വന്നാല്‍ അതിന്റെ ചെലവ് ഇവരില്‍ നിന്നും ഈടാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: