കോഴിക്കോട്: നിപയോട് പൊരുതി ജയിച്ച കരുത്തിലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും കൊറോണ വൈറസിനോട് പൊരുതുന്നത്. ഒരര്‍ത്ഥത്തില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ആ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് അവര്‍ക്കിപ്പോള്‍. കൃത്യമായ രോഗ നിര്‍ണയത്തിന്റെയും പരിചരണത്തിന്റെയും ഭാഗമായി കോവിഡ് 19 സ്ഥിരീകരിച്ചിരുന്ന അഞ്ചു പേര് ഇതിനകം നിറഞ്ഞ പുഞ്ചിരിയുമായി ആശുപത്രി വിട്ടുകഴിഞ്ഞു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലുള്ള ഒന്‍പത് പേരെ കൂടി രോഗം ഭേദമാക്കി എത്രെയും വേഗം വീട്ടിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോള്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, നഴ്സിംഗ് അറ്റന്റര്‍മാര്‍, ലാബ്— ടെക്നീഷ്യന്മാര്, ഫാര്‍മസിസ്റ്റുകള്‍, ശുചീകരണ തൊഴിലാളികള്‍ വരെ നീളുന്നവരാണ് ഈ കോവിഡ് വാര്‍ഡിലെ ജീവനക്കാര്‍.
കാഷ്വാലിറ്റിക്ക് പുറത്ത് ക്രമീകരിച്ച ട്രയാജ് വണ്ണില്‍ തുടങ്ങുന്നതാണ് കോവിഡ് 19 ന്റെ ചികിത്സാ ക്രമീകരണങ്ങള്‍. രോഗിയെത്തുമ്പോള്‍ തന്നെ ട്രയാജ് വണ്ണിലെ ഡോക്ടര്‍ ആംബുലന്‍സിലെ ഡ്രൈവറോട് വിവരങ്ങള്‍ ചോദിക്കും. കോവിഡ് സാദ്ധ്യത കേസ് ആണെങ്കില്‍ ട്രയാജ്— മൂന്നിലേക്കും അനുബന്ധ ലക്ഷണങ്ങള്‍ കാണുന്നതാണെങ്കില്‍ ട്രയാജ് രണ്ടിലേക്കും റഫര്‍ ചെയ്യും. ഇവിടെ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയക്ക് അയക്കും. ഗുരുതരാവസ്ഥയാണെങ്കില്‍ ഐസൊലേറ്റ് ചെയ്ത അത്യാഹിത വിഭാഗം മുറിയിലേക്കും ലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ ഐസൊലേഷന്‍ മുറിയിലേക്കും മാറ്റും. അത്യാഹിത സാഹചര്യം വന്നാല്‍ ഉപയോഗിക്കാനായി 10 വെന്റിലേറ്ററുകള്‍ ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. 22 വെന്റിലേറ്ററുകള്‍ കൂടി ഉടന്‍ സജ്ജീകരിക്കും.
എന്‍എംസിഎച്ചിലെ ജറിയാട്രിക് വാര്‍ഡ്, ഐസൊലേഷന്‍ പേവാര്‍ഡ്, മെയിന്‍ ബ്ലോക്കിലെ 24 വാര്‍ഡുകള്‍ എന്നിവയാണ് ചികിത്സക്കായി കോവിഡ് ആശുപത്രിയായി ക്രമീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്—കുമാര്‍, അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ.പി. സുനില്‍കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി. വിജയന്, കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫിജില്‍ കോമു, ആര്‍എംഒ ഡോ. രഞ്ജിനി, അസി. ആര്‍എംഒ ഡോ. ഇ. ഡാനിഷ് എന്നിവരടങ്ങുന്ന സംഘമാണ് കോവിഡ് ആശുപത്രിയുടെ അഡ്മിനിസ്ട്രേഷന് കാര്യങ്ങള്‍ നോക്കുന്നത്.
ഡോ. ഷമീര്‍, ഡോ. ശ്രീജിത്ത്, ഡോ. അഖില്‍ എന്നിവരാണ് വാര്‍ഡുകളുടെ നോഡല്‍ ഓഫീസര്‍മാര്‍. 24 ഡോക്ടര്‍മാര്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നു. ഡോക്ടര്‍മാരുടെ ജോലികള്‍ പല ഷിഫ്റ്റുകളായി ക്രമീകരിച്ചി രിക്കുകയാണ്. രോഗം പകരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഒരു സെറ്റ് ജീവനക്കാര്‍ മറ്റു സെറ്റ് ജീവനക്കാരുമായി കാണാതിരിക്കാനാണിത്. മെഡിസിന് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ചെസ്റ്റ്, ഇഎന്‍ടി, അനസ്തേഷ്യ തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനവും ഒരുക്കുന്നു. ഐസൊലേഷന്‍ ഐസിയുവില്‍ ആറുമണിക്കൂറാണ് ജോലി. നാലു മണിക്കൂറാണ് പിപിഇ കിറ്റ് ധരിച്ചുള്ള ജോലി. അതുകഴിഞ്ഞ് അണുവിമുക്തമാക്കിയശേഷം രോഗീ സമ്പര്‍ക്കമില്ലാതെ അനുബന്ധ ജോലി ചെയ്യും.
നഴ്സിങ് സൂപ്രണ്ട് പ്രസന്നയുടെ നേതൃത്വത്തില്‍ 40 ഓളം നഴ്സുമാരും പ്രവര്‍ത്തിക്കുന്നു. ഷിഫ്റ്റനുസരിച്ചുള്ള ക്രമീകരണത്തില്‍ നിശ്ചിത ജോലി പൂര്‍ത്തീകരിച്ചശേഷം 14 ദിവസം ക്വാര്‍ട്ടേഴ്സില്‍ ക്വാറന്റൈനില്‍ കഴിയുകയാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: