തൃശൂര്‍:എബിവിപിയുടേയും വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓണ്‍ലൈന്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.യു ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് അര്ജുന്,ജില്ലാ സെക്രട്ടറി ശ്രീഹരി, സംസ്ഥാന സമിതി അംഗങ്ങളായ അക്ഷയ്, അഞ്ജു എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പ്രശസ്ത അഭിഭാഷകരേയും നിയമ വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ക്ലാസ്സില്‍ ആദ്യദിനത്തെ ക്ലാസ്സിന് നിയമ വിദ്യാര്‍ത്ഥിയായ കരണ്‍ നേതൃത്വം നല്കി.
തുടര്‍ന്നുള്ള ചൊവ്വ, വ്യാഴം ദിനങ്ങളിലായിരിക്കും ക്ലാസ്സുകള്‍ നടക്കുക. ഒരേ സമയം 100 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നല്കാവുന്ന സാങ്കേതിക വിദ്യയാണ് നിലവില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് ക്ലാസ്സ് നയിക്കുന്നവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: