വടകര: അകലം പാലിക്കാന്‍ കഴിയുന്നില്ല, ചോമ്പാല തുറമുഖത്ത് മത്സ്യവില്പന വീണ്ടും നിലച്ചു. പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്ന ചോമ്പാല തുറമുഖം കേന്ദ്രീകരിച്ച മത്സ്യബന്ധനം കഴിഞ്ഞ രണ്ട് ദിവസമായി ഭാഗികമായി നടന്നിരുന്നു. ഇതോടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ണൂര്‍, മാഹി എന്നിവിടങ്ങളില്‍ നിന്നും ഉള്‍നാടന്‍ മത്സ്യവില്‍പ്പനക്കാരും ആവശ്യക്കാരും ചോമ്പാല തുറമു ഖ ത്തേക്ക് എത്തി.
ലോക് ഡൗണ്‍ നിര്‍ദ്ദേശപ്രകാരമുള്ള അകലം പാലിക്കാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ നാട്ടുകാരുടെയും തൊഴിലാളികളുടെയും പരാതിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ സമാപിക്കുന്ന 14 – ാം തീയതിവരെ വീണ്ടും പൂര്‍ണ്ണമായും മത്സ്യബന്ധനവും വില്പനയും നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരിന്നു. ടോക്കണ്‍ സമ്പ്രദായം കൊണ്ടുവന്നിട്ടും ആവശ്യക്കാര്‍ അകലം പാലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ തീരുമാനം എടുക്കേണ്ടിവന്നത്.
ലോക്ഡൗണ്‍ കാലം മുഴുവന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് വീടുകളില്‍ കഴിയുക എന്നതായിരുന്നു സംയുക്ത കടല്‍ കോടതിയുടെ തീരുമാനവും. നിയന്ത്രിത മത്സ്യബന്ധനം ഉണ്ടെന്നറിഞ്ഞ് എത്തുന്ന ആവശ്യക്കാര്‍ കൂടിവരുന്നത് നിയന്ത്രിക്കാന്‍ പോലീസ് പാടുപെടകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: