മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിവാഹാദി മംഗളകര്‍മങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നേതൃത്വംവഹിക്കേണ്ടി വരും. തര്‍ക്ക പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. പുതിയ അറിവുകള്‍ സമ്പാദിക്കുവാന്‍ അവസരം സിദ്ധിക്കും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
അത്യദ്ധ്വാനം നിമിത്തം ക്ലേശങ്ങള്‍ വര്‍ധിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ബന്ധുഗുണം കുറയും അതിവ്യയത്തിന് സാധ്യത.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ജീവിതസുഖം വര്‍ധിക്കുന്നതാണ്. വാഗ്ദാനം പലതും നിറവേറ്റാന്‍ സാധിക്കുന്നതാണ്. ഉദരരോഗ സാധ്യതയുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇടവരും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
ആത്മബന്ധങ്ങള്‍ പലതും അവതാളത്തിലാകും. ഈശ്വരീയ കാര്യങ്ങള്‍ക്കായി ധനവ്യയം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലസാഹചര്യം സിദ്ധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
ഗൃഹോപകരണങ്ങളും വാഹനവും വാങ്ങാന്‍ അവസരം ലഭ്യമാവും. പുതിയ സുഹൃത് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കും. ആരോഗ്യനില മെച്ചമായി തുടരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
സ്രോതസ്സുകള്‍ വര്‍ധിക്കുന്നതാണ്. വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവും. ആഗ്രഹത്തിനൊത്ത വിവാഹബന്ധങ്ങളില്‍ എത്തിച്ചേരും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
ഭൂമി സംബന്ധമായ ബാധ്യതകള്‍ ഒഴിവായി കിട്ടും. വിശ്വസനീയരില് നിന്നും വഞ്ചനാപരമായ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍രംഗത്ത് ധനപരമായ ഉയര്‍ച്ചയുണ്ടാവും. അപ്രതീക്ഷിതമായ അംഗീകാരങ്ങള്‍ ലഭ്യമാവും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
ശത്രുശല്യങ്ങളെ അതിജീവിക്കുന്നതാണ്. ഔദ്യോഗിക രംഗത്ത് സ്ഥാനഭ്രംശത്തിന് സാധ്യതയുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് മന്ദതയുണ്ടാവുന്നതാണ്. വിവാഹ തീരുമാനങ്ങള്‍ സഫലീകൃതമാവുന്നതാണ്.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതാണ്. രാഷ്ട്രീയ സാമുദായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭ്യമാവും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ബന്ധുഗുണം വര്‍ധിക്കുന്നതാണ്.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
പുതിയ വ്യാപാര ക്രമങ്ങളില്‍ വിജയിക്കും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കുന്നതാണ്. പിതാവിന്റെ ആരോഗ്യനില വഷളാവും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ആഗ്രഹം സാധിക്കും. പണയ വസ്തുക്കള്‍ തിരിച്ചെടുക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ആനുകൂല്യങ്ങള്‍ ലഭ്യമാവും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പിതൃസമ്പത്ത് അനുഭവയോഗ്യമാവും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി സാധ്യതയുണ്ട്. സാമ്പത്തിക നില ഉയരും. പുതിയ വാണിജ്യ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: