ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മനുഷ്യര്‍ കൊറോണയുടെ പിടിയിലമരുമ്പോള്‍ മൃഗങ്ങള്‍ക്കും വൈറസ് ബാധയില്‍ നിന്ന് രക്ഷയില്ല. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍ മരിച്ചതിന് പിന്നാലെയാണ് ബ്രോണ്‍ക്സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയ്ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണിത്.
നാദിയ എന്ന നാലുവയസ് പ്രായമുള്ള മലയന്‍ കടുവയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലാത്ത മൃഗശാല സൂക്ഷിപ്പുകാരനില്‍ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തുന്നത്. മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ധിച്ചതോടെ മാര്‍ച്ച് 17മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടായിരുന്നില്ല.
മൃഗശാലയിലെ ആറ് കടുവകളും ഒരു സിംഹവും ഇതിനോടകം അസുഖ ബാധിതരാണ്. എന്നാല്‍ ഈ മൃഗങ്ങളെ ബാധിച്ചിരിക്കുന്നത് കൊറോണ വൈറസ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: