കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് എം.കെ. അര്ജുനന്(84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തില്‍
1958 ല്‍ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അര്ജുനന് എന്ന അര്ജുനന് മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി. ഭാസ്കരന്റെ ‘കറുത്ത പൗര്‍ണ്ണമി’യിലൂടെ സിനിമാ പ്രവേശം. എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം.
എ ആര് റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അര്ജുനന് മാസ്റ്റര്‍ വഴിയായിരുന്നു. അര്ജുനന് മാസ്റ്റര്‍ക്കൊപ്പം കീ ബോര്‍ഡ് പ്ലയറായി റഹ്മാന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: