Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

സംഗീതമേ ഉലകം

അര്‍ജ്ജുനന്റെ പിതാവ് നന്നായി മൃദംഗം വായിച്ചിരുന്നു. കോല്‍ക്കളിയാശാനായിരുന്നു. ഓണപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളുമൊക്കെയായിരുന്നു അമ്മയ്‌ക്കിഷ്ടം. ആ സംഗീതത്തിന്റെ വേരുകളാണ് അര്‍ജ്ജുനനിലേക്കും പടര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 04:58 am IST
inMusic

ഫോര്‍ട്ട്‌കൊച്ചിയിലെ ചിരട്ടപ്പാലത്താണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ജനിച്ചത്. 1936ല്‍ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി. പതിമൂന്ന് സഹോദരങ്ങള്‍. ആസ്പിന്‍വാള്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു അച്ഛന്‍. അദ്ദേഹത്തെ കണ്ട ഓര്‍മ്മ അര്‍ജ്ജുനനില്ല. നിറയെ പ്രാരാബ്ധങ്ങളും കടവും ബാക്കിവച്ച് വളരെ ചെറുപ്പത്തിലേ അച്ഛന്‍ ഓര്‍മ്മയായി. കുട്ടിക്കാലത്തെ കുറിച്ച് അര്‍ജ്ജുനന്‍ മാഷ് പറഞ്ഞതിങ്ങനെ: ”പതിന്നാല് കുട്ടികള്‍ അമ്മയ്‌ക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഓര്‍മ്മവെക്കുമ്പോള്‍ ഞങ്ങള്‍ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. ഓരോരുത്തരും ചെറുപ്പത്തിലേ ഓരോ അസുഖം വന്ന് മരിച്ചു പോയി. എനിക്ക് മൂത്തത് ഒരു ചേച്ചിയും രണ്ട് ചേട്ടന്മാരും…”

അര്‍ജ്ജുനന്റെ പിതാവ് നന്നായി മൃദംഗം വായിച്ചിരുന്നു. കോല്‍ക്കളിയാശാനായിരുന്നു. ഓണപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളുമൊക്കെയായിരുന്നു അമ്മയ്‌ക്കിഷ്ടം. ആ സംഗീതത്തിന്റെ വേരുകളാണ് അര്‍ജ്ജുനനിലേക്കും പടര്‍ന്നത്.

മൂന്ന് നേരം ഭക്ഷണം ലഭിക്കുമെന്ന ഉറപ്പിലാണ് പഴനിയിലെ ജീവകാരുണ്യാശ്രമത്തിലെ അനാഥാലയത്തില്‍ അര്‍ജ്ജുനനെയും ചേട്ടന്‍ പ്രഭാകരനെയും എത്തിക്കുന്നത്. അര്‍ജ്ജുനന് ഏഴും ചേട്ടന് പത്തും വയസ്സ്. ഏഴ് വര്‍ഷത്തിന് ശേഷം പഴനിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയെങ്കിലും ജീവിതസാഹചര്യങ്ങള്‍ മാറിയില്ല. ഫോര്‍ട്ട് കൊച്ചിയില്‍ നാടകങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. പാപ്പുക്കുട്ടി ഭാഗവതരും അഗസ്റ്റ്യന്‍ ജോസഫുമൊക്കെ നാടകങ്ങളുമായി സജീവം.  

ഹിന്ദുസ്ഥാനിയും ഗസലും ഖയാലും നമ്മുടെ ക്ലാസ്സിക് സംഗീതവുമെല്ലാം ഇഴചേര്‍ന്നൊരു മണ്ണ്. തബലയും ഹാര്‍മ്മോണിയവും ഇല്ലാത്ത വീടുകള്‍ അപൂര്‍വ്വം. അര്‍ജ്ജുനനും വേറിട്ടൊരു വഴിക്ക് സഞ്ചരിക്കാനാകുമായിരുന്നില്ല.

എങ്കിലും വിശപ്പടക്കാന്‍ മറ്റ് പണികള്‍ ചെയ്യേണ്ടിവന്നു. ആയിടയ്‌ക്ക് അര്‍ജ്ജുനനും പ്രഭാകരനും സായ്‌പ്പിന്റെ ബംഗ്ലാവില്‍ ജോലി കിട്ടി. വീട്ടുജോലി തന്നെ. നാല്പതു രൂപ ശമ്പളം. സംഗീതം തുടര്‍ന്ന് പഠിക്കാന്‍ പണമില്ലായിരുന്നു. കുറച്ചുകാലം തൃപ്പൂണിത്തുറ രാഘവമേനോന്റെയും വിജയരാഘവന്റെയും കീഴില്‍ തബലയും ഹാര്‍മ്മോണിയവും പഠിച്ചു. 1958ല്‍ കോഴിക്കോടുള്ള കൗമുദി നാടകസംഘത്തിന് പാട്ടു ചിട്ടപ്പെടുത്താന്‍ അവസരം വന്നു. ഒരു സുഹൃത്തു വഴിയായിരുന്നു അത്. തമ്മിലടിച്ച തമ്പുരാക്കള്‍ എന്ന നാടകത്തിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പി

ന്നീട് ‘എന്നിട്ടും കുറ്റം പള്ളിക്ക്’ എന്ന നാടകം. ആ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അത്യാവശ്യം പേരായി. 1968 ആണ് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജീവിതത്തെ മാറ്റിമറിച്ച കാലം. കൊല്ലം  കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെടുന്നത് അപ്പോഴാണ്. നാടകത്തില്‍ സജീവമായിരിക്കുമ്പോഴാണ് കാളിദാസ കലാകേന്ദ്രത്തില്‍ ദേവരാജന്‍മാസ്റ്ററുടെ അടുക്കല്‍ അദ്ദേഹത്തിന്റെ ഹാര്‍മോണിയം വായിക്കാനാണെത്തുന്നത്. ഇതിനിടയില്‍ കേരളത്തിലെ മിക്ക നാടക സമിതികളും അര്‍ജ്ജുന സംഗീതത്തിന്റെ അത്യാവശ്യക്കാരായി.  ആയിടയ്‌ക്കാണ് ‘കറുത്തപൗര്‍ണ്ണമി’ എന്ന സിനിമ ഒരുക്കുന്നത്. പി.ഭാസ്‌കരന്റെ ഗാനങ്ങള്‍. സംഗീതമൊരുക്കാന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് അവസരമെത്തി. അവിടെ നിന്നങ്ങോട്ട് എം.കെ.അര്‍ജ്ജുനന്‍ എന്ന സംഗീത സംവിധായകന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു.

Tags: എം.കെ. അര്‍ജുനന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

യേശുദാസിന്റെ ആദ്യ സംവിധായകന്‍

Music

ദാരിദ്ര്യത്തിന്റെ ചിറകിലേറി കുട്ടിക്കാലം; വിശപ്പടക്കാന്‍ ചെയ്യാത്ത ജോലികളില്ല; സംഗീതലോകത്ത് അര്‍ജ്ജുനന്‍ മാസ്റ്ററുടേത് കസ്തൂരി മണക്കുന്ന ജീവിതം

Kerala

സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.