ബുഡാപെസ്റ്റ്: തായ്ലന്‍ഡിലെയും മലേഷ്യയിലേയും വെയ്റ്റലിഫറ്റിങ് താരങ്ങള്‍ക്ക് അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാനാകില്ല. ഇന്റര്‍നാഷണല്‍ വെയ്റ്റ്ലിഫ്റ്റിങ്് ഫെഡറേഷന് (ഐഡബ്ളിയു എഫ്) തായ്ലന്ഡിനും മലേഷ്യക്കും വിലക്ക് ഏര്‍പ്പെടുത്തി.
അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഇന്റര്‍നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന് മലേഷ്യക്കും തായ്ലന്ഡിനും വിലക്ക് ഏര്‍പ്പെടുത്തിയത്. തായ് അമേച്വര്‍ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന് മൂന്ന് വര്‍ഷത്തേക്കും മലേഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷനെ ഒരു വര്‍ഷത്തേക്കുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
2023 ഏപ്രില്‍ ഒന്നുവരെയാണ് തായ് അമേച്വര്‍ വെയ്റ്റ്് ലിഫ്റ്റിങ് ഫെഡറേഷന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2022 മാര്‍ച്ച് ഏഴിനുശേഷം വിലക്ക് പുനപരിശോധിക്കും. ഇന്റര്‍നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്റെ ചട്ടങ്ങള്‍ പാലിച്ചെന്നുകണ്ടാല് വിലക്ക് മാറ്റിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: