ബിജെപിക്ക് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയായി. 1980 ഏപ്രില്‍ 6നാണ് പാര്‍ട്ടി ഔദ്യോഗികമായി രൂപംകൊണ്ടത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ല്‍ രൂപംകൊണ്ട ജനതാപാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞാണ് ബിജെപി സ്ഥാപിതമായത്. ഭാരതീയ ജനസംഘം കൂടി ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയില്‍ നിന്നും ജനസംഘത്തെ പുറത്ത് ചാടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയായിരുന്നു. ജനതാപാര്‍ട്ടിയില്‍ തുടരുന്നവര്‍ക്ക് ആര്‍എസ്എസ് ബന്ധം പാടില്ലെന്ന നിലപാട് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനസംഘത്തില്‍പ്പെട്ടിരുന്നവര്‍ ഒന്നടങ്കം പുറത്തിറങ്ങി. ഒപ്പം സംഘടനാ കോണ്‍ഗ്രസിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പെട്ടവരില്‍ ചിലരെത്തി.
അടല്‍ ബിഹാരി വാജ്പേയി, ലാല്‍കൃഷ്ണ അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിലെത്തിയത്. ഇരുവരും മൊറാര്‍ജി മന്ത്രിസഭയില്‍ അംഗമായിരുന്നു. അടല്‍ജി അധ്യക്ഷനുമായി. മുംബൈയില്‍ നടന്ന ആദ്യ സമ്മേളനം മുഹമ്മദ് കരീം ചഗ്ലയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പ്രവചിച്ചു. ഭാരതത്തിന്റെ ഭാവി രാഷ്ട്രീയ പ്രസ്ഥാനമാണിത്. ഭാവി പ്രധാനമന്ത്രിയെ ഞാന്‍ കാണുന്നു. എന്നോടൊപ്പം വേദിയിലുള്ള അടല്‍ബിഹാരി വാജ്പേയി.
ചഗ്ലയുടെ പ്രവചനം ഫലിക്കാന്‍ വെറും 16 വര്‍ഷമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. 1996ല്‍ അടല്‍ജി പ്രധാനമന്ത്രിയായി. 96ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലെങ്കിലും ഒന്നാം കക്ഷിയായതിനെത്തുടര്‍ന്ന് രാഷ്ട്രപതി മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 13 ദിവസം മാത്രമായിരുന്നു ആ മന്ത്രിസഭയ്ക്ക് ആയുസ്. മറ്റാരും പിന്തുണക്കില്ലെന്ന് ഉറപ്പായപ്പോള്‍ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കുംമുമ്പ് വാജ്പേയി പറഞ്ഞു. ”വൈകാതെ ഞങ്ങള്‍ തിരിച്ചുവരും. 98ലെ തെരഞ്ഞെടുപ്പില്‍ 23 രാഷ്ട്രീയ കക്ഷികള്‍ ബിജെപിക്ക് ഒപ്പമെത്തി. ദേശീയ ജനാധിപത്യ സഖ്യവുമായി വീണ്ടും വാജ്പേയി പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയം ഒരു വോട്ടിന് പാസ്സായി. ഒരു മുഖ്യമന്ത്രി പാര്‍ലമെന്റിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ടു ചെയ്യുക എന്ന വൃത്തികെട്ട രാഷ്ട്രീയ അഭ്യാസം അപ്പോഴാണ് പാര്‍ലമെന്റ് കണ്ടത്. പാര്‍ലമെന്റ് അംഗമായ കോണ്ഗ്രസ്സുകാരന് ആസാം മുഖ്യമന്ത്രിസ്ഥാനത്തെത്തിയിട്ടും എംപി സ്ഥാനം രാജിവയ്ക്കാതിരുന്നത് കോണ്‍ഗ്രസിന്റെ നാണം കെട്ട രാഷ്ട്രീയത്തിനുവേണ്ടിയായിരുന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും എന്‍ഡിഎ വിജയിച്ചു. മൂന്നാമതും വാജ്പേയി പ്രധാനമന്ത്രി.
ഇന്ന് കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണമില്ല. വാജ്പേയിയെ തോല്‍പ്പിക്കാന്‍ ഒരു വോട്ടുകാത്തുവച്ച നേതാവിന്റെ ആസാമിലും കോണ്‍ഗ്രസില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ വലുത്. 12 കോടി അംഗങ്ങളുള്ള കക്ഷി. ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷം. സഖ്യകക്ഷികളെ ചേര്‍ത്താല്‍ മൂന്നില്‍ രണ്ട് അംഗബലം. അടല്‍ജിക്ക് പിന്നാലെ അധ്യക്ഷന്മാരായി എത്തിയ അദ്വാനിജി, ബങ്കാരുലക്ഷ്മണന്‍, കുശാഭാവു ഠാക്കറെ, ജനകൃഷ്ണമൂര്‍ത്തി, രാജ്നാഥ് സിങ്, വെങ്കയ്യ നയിഡു, നിതിന്‍ഗഡ്ഗരി, അമിത്ഷാ എന്നിവരുടെയെല്ലാം പ്രയത്നങ്ങള്‍ ഇതിന് സഹായകമായി. ഇന്ന് ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ നവഭാരതസൃഷ്ടിക്കായി മുന്നോട്ടു നീങ്ങുന്നു.
2014ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്രമോദി വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പരിവര്‍ത്തനത്തിന്റെ തുടക്കമായി. മുത്തലാഖ് നിര്‍ത്തി, ജമ്മുകശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കി. അയോധ്യയില്‍ രാമക്ഷേത്രമെന്ന ആഗ്രഹവും സഫലമാകുന്നു. നവഭാരതസൃഷ്ടിക്കായി ചുവടുകളുറപ്പിച്ച് മുന്നോട്ടുപോകവെയാണ് കോവിഡ് 19 എത്തിയത്. അവിടെയും എല്ലാ രാജ്യങ്ങളെയും പുറംതള്ളി രക്ഷാകവചവുമായി ഭാരതസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടുലമായ നീക്കങ്ങളും വ്യക്തവും ശക്തമവുമായ തീരുമാനങ്ങളും കൊറോണ വൈറസിനെപ്പോലും നിഷ്പ്രഭമാക്കുകയാണ്. വലിയ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു നില്ക്കുമ്പോള് ഇന്ത്യന്‍ ജനതയെ ഒന്നടങ്കം പോരാട്ടത്തില്‍ ഒന്നിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രിക്കായി. 130 കോടി ജനങ്ങള്‍ ഒന്നാണ്. ഒറ്റക്കെട്ടായി പൊരുതിയാല്‍ ഏത് വെല്ലുവിളിയേയും അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നരേന്ദ്രമോദി നല്കുന്നു. ജനതാ കര്‍ഫ്യൂവില്‍ ജനങ്ങളുടെ ഒരുമയുടെ ഭാരതം കണ്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കൈകൊട്ടിയോ മണിമുഴക്കിയോ അഭിവാദ്യം അര്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ ജനത അത് ശിരസാവഹിച്ചു. അന്ധകാരമകറ്റാന്‍ ഒന്‍പത് മിനിട്ട് ദീപം കൊളുത്താന്‍ പറഞ്ഞപ്പോള്‍ അതും ജനംസ്വീകരിച്ചു. ഭാരത പ്രധാനമന്ത്രി ഇന്ന് ലോകരക്ഷകനായി. നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യന്‍ ഭരണകൂടം പറയുന്നതിനൊപ്പം രാജ്യം നില്ക്കുമ്പോള് അഭിമാനിക്കാം ഓരോ ഭാരതീയനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: