കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ 21,934 പേര് നിരീക്ഷണത്തില്‍. 32 പേര് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനില്‍ നീരീക്ഷത്തിലുണ്ട്. ഇന്നലെ പുതുതായി 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.
ഇന്നലെയും പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോസിറ്റീവായ രണ്ടു പേര് അസുഖം ഭേദമായി ആശുപത്രി വിട്ടതിനാല്‍ ജില്ലക്കാരായ അഞ്ചു പേരാണ് അവശേഷിക്കുന്നത്. ഇത് കൂടാതെ പോസിറ്റീവായ രണ്ട് ഇതര ജില്ലക്കാരും ചികിത്സ തുടരുന്നുണ്ട്.
ഇന്നലെ 44 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 341 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 297 എണ്ണത്തിന്റെ ഫലം ലഭിച്ചിട്ടുണ്ട്. 287 എണ്ണം നെഗറ്റീവാണ്. 44 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലയിലെ എംഎല്‍എമാരും ജില്ലാതല ദ്രുതകര്‍മ്മ സേനാ അംഗങ്ങളും പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കണ്ട്രോള് റൂമിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: