പുനലൂര്‍: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയ ദമ്പതികളില്‍ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു. പുനലൂര്‍ വാളക്കോട്സ്വദേശികളായ ദമ്പതികളാണ് കോവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്.
ഫെബ്രുവരിയില്‍ തബ്ലീഗില് പങ്കെടുത്ത ഇരുവരും മാര്‍ച്ച് 24ന് ആണ് എത്തിയത്. നാട്ടിലെത്തിയപ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ദമ്പതികള്‍ നഗരത്തിലും പ്രാര്‍ഥനാ കേന്ദ്രങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തു. കഴിഞ്ഞദിവസം സ്രവ പരിശോധനയില്‍ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്നലെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചത്.
ഇവര്‍ പലതവണ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിയതായി വിവരം പുറത്തു വന്നതോടെ നഗരസഭാ പ്രദേശത്ത് ആളുകള്‍ ഭീതിയിലാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് മുന്‍കൂര്‍ പോലീസ് പുറത്തുവിട്ടെങ്കിലും യഥാസമയം ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ സമീപിച്ച് അനുബന്ധ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനോ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിക്കാനോ ശ്രമിച്ചില്ല എന്ന പരാതി ഉയര്‍ന്നിരുന്നു.
രോഗവിവരം മറച്ചുവയ്ക്കാനും ഇവര്‍ ശ്രമിച്ചു. ഇരുവരും ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ഇതോടെ ജില്ലയില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: