അഞ്ചല്‍(കൊല്ലം): ചണ്ണപ്പേട്ട വനത്തുമുക്കില്‍ വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതിരുന്ന യുവതിക്ക് വീടിനുള്ളില്‍ സുഖപ്രസവം. വനത്തുമ്മുക്കു നാലുസെന്റ് കമ്പകത്തുംവീട്ടില് ശ്രീകുമാറിന്റെ ഭാര്യ വിനീതയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മംനല്കിയത്.
യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. യുവതി വിട്ടില്‍ ഈ സമയത്ത് ഒറ്റയ്ക്കായിരുന്നു. പ്രസവവേദന വന്നതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വാഹനം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ അലയമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. അലയമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ വിവരം അറിയിച്ചശേഷം വീട്ടില്‍ എത്തിയപ്പോഴെക്കും യുവതി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു.
തുടര്‍ന്ന് അഞ്ചലില്‍ നിന്ന് ആംബുലന്‍സ് എത്തിച്ചശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും പ്രാഥമികശുശ്രൂഷ നല്കി അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: