തൃശൂര്‍ : ഇതര സംസ്ഥാന തൊഴിലാളികളോട് ബംഗാളി ഭാഷയില്‍ സംസാരിച്ച് പോലീസ് കമ്മീഷണര്‍. തൊഴിലാളികളായി എത്തിയ ബംഗാളി സ്വദേശികളോടാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ അവരുടെ ഭാഷയില്‍ സംസാരിച്ചത്.
സിറ്റി പോലീസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ബംഗാളി ഭാഷയിലുള്ള കമ്മീഷണറുടെ സന്ദേശം പുറത്തിറക്കിയത്. ‘നിങ്ങള്‍ ഇവിടെ സുരക്ഷിതരാണ് ‘ എന്ന് സന്ദേശത്തില്‍ കമ്മീഷണര്‍ പറഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് പിജി എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥിനിയും പശ്ചിമ ബംഗാള്‍ സ്വദേശിനിയുമായ ഡോ. അയിന്ഡ്രില ദാസും കമ്മീഷണറോടൊപ്പം വീഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: