തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കായംകുളം എംഎല്‍എ യു പ്രതിഭാ. ഡിവൈഎഫ്‌ഐയെ വൈറസുകളോട് ഉപമിച്ചുകൊണ്ടാണ് അവര്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യവൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട്. അതേസമയം താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതിയാണ് നടപ്പാക്കുന്നത്. തന്റെ മണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി ഏകോപിപ്പിക്കുന്നു.
വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യവൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്നും അതിനെയെല്ലാം പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നും എം എല്‍ എ വ്യക്തമാക്കി. താന്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്നും കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ലെന്ന ഡിവൈഎഫ്‌ഐയുടെ വിമര്‍ശനത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം സംഭവത്തില്‍ ഇടെപെടുകയും ഡി വൈ എഫ് ഐ നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെടുവാന്‍ സാധിക്കുന്നില്ല, സോഷ്യല്‍ മീഡിയ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പരിമിതികള്‍ ഉണ്ട്. യു പ്രതിഭ എം എല്‍ എ ഓഫീസ് പൂട്ടി ഇട്ടിരിക്കുകയാണ്. കൂടാതെ സോഷ്യല്‍മീഡിയ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയുമായാണ് പ്രതിഭ നേരിട്ട് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: