കോട്ടയം: പായിപ്പാട് ഇതര സംസ്ഥാനത്തു നിന്ന് എന്ന പേരില്‍ ബംഗ്ലാദേശികളും ജോലി ചെയ്തിരുന്നതായി കണ്ടെത്തല്‍. പോലീസും റവന്യൂ വകുപ്പും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പായിപ്പാട് മാത്രം വിവിധ സ്ഥലങ്ങളിലായി 12000 തൊഴിലാളികളാണ് താമസിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ലോക്ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നത്. നിലവില്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി ജോലി ചെയ്യുവാനുള്ള പാസ് വാങ്ങണമെന്നാണ് നിയമം. എന്നാല്‍ ഭൂരിഭാഗം പേരും ഇത് പാലിക്കുന്നില്ല. അതുകൊണ്ടു തന്നെ അതാത് സ്റ്റേഷന് പരിധിയില്‍ എത്ര അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് അധികൃതര്‍ക്ക് പോലും വ്യക്തതയില്ല. തൊഴിലാളികള്‍ ഒരോ ആഴ്ചയിലും സ്ഥലം മാറി ജോലിചെയ്യുന്നതിനാല്‍ ഇവരുടെ കണക്ക് രേഖപ്പെടുത്താനും പോലീസിന് കഴിഞ്ഞിട്ടില്ല.
ജോലിക്ക് കൊണ്ടുവരുന്ന ഏജന്റുമാര്‍ക്കും ഇവരുടെ മേല്‍ അധികാരമില്ല. ഇവര്‍ക്കും ഇവരുടെ ശരിയായ വിലാസമോ വിവരങ്ങളോ ഇല്ല. കോണ്‍ട്രാക്ടര്‍മാക്കും ഇവരെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ജോലി സ്ഥലത്ത് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാല്‍ കോണ്ട്രാക്ടര് അറിയാതെ ഇവര്‍ മറ്റൊരു കോണ്‍ട്രാക്ടറുടെ കീഴിലേക്ക് പോവുകയാണ് പതിവ്.
എന്നാല്‍ പുതിയ സംഭവത്തോടെ പോലീസ് അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകളില്‍ എത്തി ശരിയായ വിലാസവും മറ്റും രേഖപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പശ്ചിമബംഗാള്‍ സ്വദേശികളുടെ വിലാസത്തില്‍ ബംഗ്ലാദേശുകാരും വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി ഇവിടെ ജോലി ചെയ്യുന്നതായും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവരില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരും ഉണ്ടെന്നായിരുന്നു അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.
ബംഗാളിലുള്ളവരുടെ ബന്ധുക്കള്‍ ബംഗ്ലാദേശിലുണ്ട്. ഇതിന്റെ മറവില്‍ ബംഗ്ലാദേശികള്‍ അവിടെനിന്നും ബംഗാളിലെത്തി കുറച്ചുദിവസം താമസിച്ചശേഷംകൃത്രിമമായി ഐഡി കാര്‍ഡ് കരസ്ഥമാക്കിയശേഷമാണ് ജോലി തേടിയും മറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്.
അതേസമയം അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കി വിട്ടതിന് പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്നു തന്നെയാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: