മലപ്പുറം: രാജ്യത്ത് കൊറോണ ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിച്ച് അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് അംഗങ്ങള്‍ നിര്‍ദ്ദേശം നല്കി. തൊഴിലാളികളെ കെട്ടിടത്തില്‍ നിന്ന് പുറത്താക്കരുത്, ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം, കെട്ടിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് നിര്‍ദ്ദേശിച്ചു.
സംസ്ഥാന സെക്രട്ടറി അച്ചമ്പാട്ട് വീരാന്‍കുട്ടി, ജില്ലാ പ്രസിഡന്റ് സബാഹ് വേങ്ങര, ജനറല്‍ സെക്രട്ടറി ഫക്രുദ്ദീന്‍ തങ്ങള്‍, ട്രഷറര്‍ വരിക്കോടന്‍ അബ്ദുറഹിമാന് ഹാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: