തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ആവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വെന്റിലേറ്ററുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുമെന്ന് ഐഎസ്ആര്‍ഒ. വെന്റിലേറ്ററിന് പുറമെ ഓക്സിജന്‍ സിലിണ്ടര്‍, സാനിറ്റൈസര്‍, മാസ്ക് എന്നിവയും നിര്‍മിക്കുമെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ഡയറക്ടര്‍ എസ്. സോമനാഥന് പറഞ്ഞു.
സ്ഥിരം ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് മാറി വ്യത്യസ്തമായ വെന്റിലേറ്ററൊരുക്കാനാണ് ശ്രമം. വെന്റിലേറ്ററിന്റെ രൂപകല്‍പ്പനയാകും ഐഎസ്ആര്‍ഒ ചെയ്യുക. നിര്‍മാണത്തിന്റെ ചുമതല വ്യവസായിക സ്ഥാപനത്തിന് നല്‍കാനാണ് തീരുമാനം. വൈദ്യുതി ഉപയോഗമില്ലാതെ എളുപ്പം ഉപയോഗിക്കാനാവുന്നതാകും പുതിയ വെന്റിലേറ്ററെന്നും എസ്. സോമനാഥന് പറഞ്ഞു. ഇതിനോടകം ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ ഉണ്ടാക്കിയെന്നും സാനിറ്റൈസറിനൊപ്പം മാസ്ക്കും പൊതുസമൂഹത്തിന് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: