വാഷിങ്ടണ്‍: ചൈനീസ് വൈറസിന്റെ ആഗോള വ്യാപനത്തോടെ ക്വാറന്റൈനും ഐസൊലേഷനും ശീലിക്കുകയാണ് ലോകം. എന്നാല്‍ വര്‍ഷങ്ങളായി ഐസൊലേഷന്‍ ശീലമാക്കിയവരും ഉണ്ട്. ബഹിരാകാശ യാത്രികര്‍ അക്കൂട്ടത്തില്‍ ഒന്നുമാത്രം. ആറ് മാസം മുതല്‍ രണ്ടും മൂന്നും വര്‍ഷം വരെ ബഹിരാകാശ കേന്ദ്രങ്ങളില്‍ തനിച്ച് ജീവിക്കുന്നവരാണ് ബഹിരാകാശ സഞ്ചാരികള്‍. ഇപ്പോള്‍ ലോകത്താകെ ഐസൊലേഷനിലും ക്വാറന്റൈനിലും കഴിയുന്നവര്‍ക്ക് ആത്മവിശ്വാസം നല്കാന് ബഹിരാകാശ സഞ്ചാരികള്‍ ഏകാന്തവാസത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ നിര്‍ദേശിച്ചിരുന്നു. നിരവധി ബഹിരാകാശ സഞ്ചാരികളാണ് ഇതിനോടു പ്രതികരിച്ചത്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സഞ്ചാരിയായിരുന്ന ടിം പീക് 2015 മുതല്‍ 2016 വരെ 186 ദിവസങ്ങളോളം ബഹിരാകാശത്ത് തനിച്ച് ജീവിച്ചതിന്റെ അനുഭങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ശീലങ്ങളും ദിനചര്യകളുമാണ് സെല്‍ഫ് ഐസൊലേഷന്‍ കാലത്ത് തന്റെ നേരം പോക്കായിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നാം വീട്ടിലാണെന്നു കരുതണം. അസാധാരണ സംഭവത്തെ ഒരു സാധാരണ സംഭവമായി കണ്ടാല്‍ എല്ലാ പ്രശ്നങ്ങളും അതോടെ തീരും.
പീക്ക് ബഹിരാകാശ കേന്ദ്രത്തില്‍ താമസിച്ചിരുന്നപ്പോള്‍ ഭക്ഷണം കഴിക്കുന്ന സമയം, ജോലി സമയം, വ്യായാമം തുടങ്ങി എല്ലാത്തിനും സമയക്രമം ചിട്ടപ്പെടുത്തിയിരുന്നു. മല്ലെ മെല്ലെ ഈ സമയക്രമം തന്റെ ദിനചര്യമായി മാറി. ഇതോടെ സമയത്തിനുമേലുള്ള നിയന്ത്രണം ലഭിച്ചു.ഇത് തനിക്ക് ഒരു നിഷ്കര്‍ഷമുള്ള മാനസികാവസ്ഥ സൃഷ്ടിച്ചെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: