കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ കാറ്റില്‍ പറത്തിയും സന്നദ്ധപ്രവര്കനെ മര്‍ദ്ദിച്ചും പോലീസിന്റെ ക്രൂരത. കൊറോണ എന്ന മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടി.
കൊറോണ സെല്‍ വളന്റിയറായ ഉദുമ ബേവൂരി സ്വദേശിയായ അമോഷ് കെ. അഭിമന്യുവാണ് പോലീസിന്റെ മര്‍ദ്ദനത്തിനിരയായത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോട്ടെ ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസുകാര്‍ക്കായുള്ള മാസ്കുകള്‍ ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന് കൈമാറി തിരിച്ച് വരുന്നതിനിടെ പോലീസ് മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: