ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്കി കേന്ദ്രമന്ത്രി വി. മുരളീധരന്. എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും, ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദേഹം കൈമാറിയത്.
നമ്മുടെ രാജ്യം ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍, തങ്ങളാല്‍ ആവും വിധം സഹായമെത്തിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിസഹായരായ നമ്മുടെ സഹജീവികള്‍ക്കുള്ള ഒരു കരുതല്‍ ശേഖരമാണ്. സഹജീവികളോടുള്ള കരുതല്‍ പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള നമ്മുടെ സമയമാണിത്.നമുക്ക് ഈ കൊവിഡ് പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചേ മതിയാകൂവെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. ലോകമെങ്ങും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇന്ത്യയിലും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും വായ്പകള്‍ക്ക് മൊറട്ടോറിയം കൊണ്ടുവന്നും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതടക്കം നിരവധി കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു വരികയാണ്. ഇനിയും നിരവധി മേഖലകളില്‍ സഹായമെത്തേണ്ടതുണ്ട്. അതിന് നാം ഓരോരുത്തരുടെയും പിന്തുണ കൂടിയേ തീരൂ…
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും,ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാന്‍ ഇന്ന് കൈമാറി. നമ്മുടെ രാജ്യം ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍, തങ്ങളാല്‍ ആവും വിധം സഹായമെത്തിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിസഹായരായ നമ്മുടെ സഹജീവികള്‍ക്കുള്ള ഒരു കരുതല്‍ ശേഖരമാണ്. സഹജീവികളോടുള്ള കരുതല്‍ പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള നമ്മുടെ സമയമാണിത്.നമുക്ക് ഈ കൊവിഡ് പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചേ മതിയാകൂ… കരുത്തായി, കരുതലായി ഒപ്പമുണ്ടാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: