നിയന്ത്രണ വിധേയമെങ്കിലും കൊറോണ പൊടുന്നനെ വ്യാപിച്ചാല്‍ കൈകാര്യം ചെയ്യാന്‍ വിപുലമായ മുന്‍കരുതലുകളുമായി കേന്ദ്ര സര്‍ക്കാര്‍.
വിരമിച്ച ഡോക്ടര്‍മാര്‍, അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനം ലഭ്യമാക്കാന്‍ കേന്ദ്രം നടപടി തുടങ്ങി.
അഞ്ചാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കൊറോണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അനുമതി നല്കാന് തീരുമാനിച്ചു. അനസ്തേഷ്യോളജി, പള്‍മണോളജി, റേഡിയോളജി, എന്നീ രംഗങ്ങളിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.
എല്ലാ സംസ്ഥാനങ്ങളിലും കൊറോണ ആശുപത്രികള്‍ അടിയന്തരമായ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 17 സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനവും തുടങ്ങി. ഒഡീഷയില്‍ ആയിരം കിടക്കകളുള്ള രണ്ട് കൊറോണ ആശുപത്രികളാണ് തുടങ്ങുന്നത്.
കൊറോണ രോഗികളെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രം അനുമതി നല്കി. ഇതുവരെ ശരീര സ്രവങ്ങള്‍ എടുക്കാന്‍ മാത്രമേ അനുമതി നല്കിയിരുന്നുള്ളൂ. സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടമുള്ളവരെ രണ്ടു ഗ്രൂപ്പുകളായി തിരിക്കാന്‍ കേന്ദ്രം പറഞ്ഞിട്ടുണ്ട്. ചികിത്സക്കിടെ ഒരു ഗ്രൂപ്പിന് രോഗം വന്നാല്‍ അടുത്ത ഗ്രൂപ്പിന്റെ സേവനം ഉറപ്പാക്കാം.
വന്‍ തോതില്‍ സാനിറ്റൈസറുകളും മാസ്ക്കുകളും വാങ്ങാന്‍ തുടങ്ങി. പലയിടങ്ങളിലും സാനിറ്റെസറിന്റെ നിര്‍മ്മാണവും തുടങ്ങി. അവശ്യവസ്തുക്കളായി പ്രഖ്യാപിച്ച് മാസ്ക്കുകളുടെയും സാനിറ്റൈസറുകളുടെയും വില കേന്ദ്രം നിശ്ചയിച്ചിരുന്നു. അമിത വില ഈടാക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതും തടയാനാണിത്.
കൂടുതല്‍ ഐസൊലേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളിലുമാണ് ഇവ തുടങ്ങുക.
ട്രെയിന്‍ ബോഗികള്‍ ഐസൊലേഷന്‍ മുറികളാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്. ഒരു ട്രെയിനില്‍ ണ്ട ശരാശരി 22 കോച്ചുകളുണ്ട്. ഇവയില്‍ ടോയ്ലറ്റുകളുമുണ്ട്. കിടക്കകള്‍ ശരിയാക്കിയാല്‍ മതി. ആവശ്യമുള്ള സ്ഥലത്തെ റെയില്‍വേ സ്റ്റേഷനില്‍ കോച്ചുകള്‍ എത്തിച്ച് രോഗികളെ പ്രവേശിപ്പിക്കാം.
കരസേനയുടെ ക്വാറന്ൈറന് സെന്ററുകള്‍. ജെയ്സാല്‍മിര്‍, ജോധ്പ്പൂര്‍, ഝന്‍സി എന്നിവിടങ്ങളില്‍ കരസേന സ്ഥാപിച്ച ക്വാറന്റൈന് കേന്ദ്രങ്ങളുണ്ട്. ഇതിനു പുറമേ ഹരിയാനയില്‍ അടക്കം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സ്ഥാപിച്ചവയുമുണ്ട്.
നാവികസേന മുംബൈ ഐഎന്‍എസ് അശ്വിനിയിലും കൊച്ചിയിലെയും വിശാഖപട്ടണത്തെയും നാവിക കേന്ദ്രങ്ങളോടനുബന്ധിച്ചും ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു.
സൈന്യത്തിന്റെ ആശുപത്രികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി.
സിആര്‍പിഎഫ് കേരളം അടക്കം 19 സംസ്ഥാനങ്ങളില്‍ ക്വാറന്ൈറന് കേന്ദ്രങ്ങള്‍ ഒരുക്കി.
കേന്ദ്ര നിര്‍ദ്ദേശപ്രകാരം പൊതുസ്ഥലങ്ങളും ക്വാറന്ൈറന് കേന്ദ്രങ്ങളാക്കുന്നുണ്ട്. ആസാമില്‍ ഇന്ദിരാഗാന്ധി അത്ലറ്റിക് കേന്ദ്രം ആയിരത്തിലേറെ പേരെ പാര്‍പ്പിക്കാനുള്ള ഐസൊലേഷന്‍ കേന്ദ്രമാക്കി
ഇന്ത്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമായ 40,000 വെന്റിലേറ്ററുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. നിലവിലെ സ്ഥിതിയില്‍ ഇവ ധാരാളം. എന്നാല്‍ രോഗ വ്യാപനം ഗുരുതരമായാല്‍ ഇവ മതിയാവില്ല. അതു കണക്കിലെടുത്ത് കൂടുതല്‍ വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് കേന്ദ്രം.
അതിനു പുറമേ റെയില്‍വേയുടെ കോച്ച്, എന്ജിന് ഫാക്റികളില്‍ വെന്റിലേറ്ററുകളും മരുന്നുകളും ഗ്ലൂക്കോസും മറ്റും തൂക്കിയിടുന്ന സ്റ്റാന്‍ഡുകളും കിടക്കകളും നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. വെറും 7500 രൂപയ്ക്കാണ് വെന്റിലേറ്ററുകള്‍ തങ്ങളുടെ കാര്‍ ഫാക്ടറിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിര്‍മ്മിക്കുന്നത്. വലിയ കമ്പനികള്‍ അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപവരെ ഒരു വെന്റിലേറ്ററിന് ഈടാക്കുമ്പോഴാണ് ഇത്രയും കുറഞ്ഞവിലയ്ക്ക് അവര്‍ വെന്റിലേറ്റര്‍ ഉണ്ടാക്കി നല്‍കുന്നത്.
വലിയ തോതില്‍ മാസ്ക്കുകള്‍ ഉണ്ടാക്കി കയറ്റിയയക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രോഗവ്യാപനം കണക്കിലെടുത്ത് ഇവയുടെ കയറ്റുമതി ഇന്ത്യ വിലക്കി. ഇതോടെ ആഭ്യന്തര ആവശ്യത്തിന് വേണ്ട മാസ്ക്കുകള്‍ ലഭിക്കും. ഇതിനു പുറമേ പൂഴ്ത്തിവയ്പ്പ് തടയാന്‍ കടുത്ത നടപടികളും എടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ 16 കോടിയുടെ മാസ്ക്കുകളാണ് മുംബൈയില്‍ പിടിച്ചെടുത്തത്.
കൊറോണക്ക് നല്കുന്ന ഒരു മരുന്നാണ് മലമ്പനിക്കുള്ള ഹൈഡ്രോക്സിന്‍ ക്ളോറോ ക്വീന്‍. ഇതിന്റെ കയറ്റുമതിയും കേന്ദ്രം തടഞ്ഞു.
17 കൊറോണ പരിശോധനാ കിറ്റ് ജര്‍മ്മനിയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണ് നാം. എന്നാല്‍ പൂനെയിലെ മൈലാബ് വികസിപ്പിച്ച കിറ്റിന് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു. അവ മൈ ലാബ് വന്‍തോതില്‍ ഉടന്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങും.
ഇന്ത്യയൊട്ടാകെ അറുപതോളം കൊറോണ പരിശോധനാ കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുണ്ട്. ഇവയ്ക്കു പുറമേ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ ലാബുകള്‍ക്കും കേന്ദ്രം അനുമതി നല്‍കിത്തുടങ്ങി. നിരവധി സ്വകാര്യ ലാബുകള്‍ തുറന്നു കഴിഞ്ഞു.
പരിശോധനകള്‍ക്ക് ശരാശരി 4500 രൂപ ചെലവു വരും. എന്നാല്‍ സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന സൗജന്യമായി നടത്തിക്കൊടുക്കുകയാണ്. സ്വകാര്യ ലാബുകളില്‍ രണ്ട് ഘട്ട പരിശാധനകള്ക്കുമായി 4500 രൂപയില്‍ കൂടുതല്‍ വാങ്ങരുതെന്ന് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: