കൊറോണ വ്യാപനം ചെറുക്കാന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പൊതുഗതാഗതം തടസ്സപ്പെട്ടു, ആയിരങ്ങള്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. അവശ്യവസ്തുക്കളുടെ ലഭ്യതയും കുറഞ്ഞു. ഇതു വിലയിരുത്തിയാണ് കേന്ദ്രം മൂന്ന് ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ 15,000 കോടിയുടെ പാക്കേജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും പരിശോധന ലാബുകള്‍ ആരംഭിക്കാനും ക്വാറെന്റൈന്‍ കേന്ദ്രങ്ങള്‍ തയാറാക്കാനും മറ്റ് വൈദ്യ സഹായത്തിനുമാണ് തുക വിനിയോഗിക്കേണ്ടത്. ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു.
നികുതി ദായകര്‍ക്കും ജനങ്ങള്‍ക്കും ആശ്വാസകരമായ നിരവധി നടപടികളും നിര്‍ദേശങ്ങളും ഉള്ളതാണ് മറ്റൊന്ന്. നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയതാണ് പ്രധാനം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും പണം വലിക്കുമ്പോള്‍ ചാര്‍ജ് നല്‍കണ്ടെന്ന് പ്രഖ്യാപിച്ചു. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കുന്നതും മൂന്ന് മാസത്തേക്ക് നിര്‍ത്തി. ഡിജിറ്റല്‍ ബാങ്ക് ഇടപാടുകള്‍ വഴി ബാങ്ക് ചാര്‍ജുകളും കുറച്ചു. ഈ മൂന്ന് നടപടികളും ജനങ്ങള്‍ക്ക് പ്രയോജനകരമാണ്. നികുതി റിട്ടേണ്‍ വൈകിയാലുള്ള പിഴ 12 ശതമാനത്തില്‍ നിന്നും 9 ശതമാനമാക്കി.
കോവിഡും ലോക്ഡൗണും വിഭാഗം ജനങ്ങളെ വിവിധ തോതിലാണ് ബാധിക്കുന്നത്. താല്‍ക്കാലികമായിട്ടാണെങ്കിലും തൊഴിലും വരുമാനവും നഷ്ടപ്പെടുന്നവരുടെ ജീവിതമാണ് പ്രതികൂലമാകുന്നത്. ഇവരുടെ ജീവിത സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന 170 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നിലവില്‍ ജനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതും ആശ്വാസകരമാണ്. 170 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ നേട്ടം രണ്ടാണ്. ആനുകൂല്യങ്ങള്‍ ഗ്രാമീണ ജനങ്ങള്‍ക്ക് ആശ്വാസമാണെന്നതാണ് ഒന്ന്. കോവിഡ് രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് രണ്ടാമത്തേത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സയും പരിചരണവും നല്‍കുന്ന ഡോക്ടര്‍ മുതല്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം 20 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും.
ആരും വിശന്ന് ജീവിക്കാന്‍ പാടില്ല. ഇതിനായി പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാന്‍ നടപടിയും പാക്കേജില്‍ ഉള്‍പ്പെടുത്തി. ദേശീയ ഭക്ഷ്യസംരക്ഷണ നിയമത്തില്‍ വന്നിട്ടുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 5 കിലോ അരിയോ ഗോതമ്പോ പൊതു വിതരണ സംവിധാനം വഴി വിതരണം ചെയ്യും. നിലവില്‍ കിട്ടുന്ന സംവിധാനങ്ങള്‍ക്ക് പുറമെയാണ് അടുത്ത മൂന്ന് മാസത്തേക്ക് അധിക ഭക്ഷ്യധാന്യം ഇന്ത്യയിലെ 80 കോടി ജനങ്ങള്‍ക്ക് എത്തിക്കുന്നത്. അറുപത് വയസിന് മുകളിലുള്ള വൃദ്ധര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് രണ്ട് തവണകളായി ആയിരം രൂപ വിതരണം ചെയ്യും. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി കോടിയോളം വരുന്ന വനിതകള്‍ക്കും മാസം 500 രൂപ ക്രമത്തില്‍ മൂന്ന് മാസം ലഭിക്കും. പ്രധാനമന്ത്രി കിസാന്‍ യോജന വഴി രാജ്യത്തെ 870 ലക്ഷം കര്‍ഷകര്‍ക്ക് ഏപ്രില്‍ ആദ്യം അയച്ച 2000 രൂപയും ലഭിക്കും. ബിപിഎല്‍ രേഖയ്‌ക്ക് താഴെ ജീവിക്കുന്ന 830 കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസം സൗജന്യമായി ഗ്യാസ് സിലിണ്ടറും ലഭിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ദിവസവേതനം 182 രൂപയില്‍ നിന്നും 202 രൂപ ആക്കി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം 1362 കുടുംബങ്ങള്‍ക്ക് ലഭിക്കും. ഇത് അവരുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തും. മാത്രമല്ല ഒരു തൊഴിലാളിക്കു 2000 രൂപ അധികം ലഭിക്കും.
ചെറുകിട വ്യവസായ മേഖലയിലും കോവിഡ് പാക്കേജിന്റെ പ്രയോജനം ലഭ്യമാക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നൂറോ അതില്‍ താഴെയോ ജോലിക്കാര്‍ ജോലി ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ ഇപിഎഫ് കോണ്‍ട്രിബ്യൂഷന്‍ കേന്ദ്ര ഗവണ്‍മെന്റ് മൂന്ന് മാസത്തേക്ക് നല്‍കും. ഇവിടെ തൊഴിലാളി 12 ശതമാനവും ഉടമ 12 ശതമാനവുമാണ് ഇപിഎഫിലേക്ക് അടച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം 80 ലക്ഷം തൊഴിലാളികള്‍ക്കും നാലുലക്ഷം വരുന്ന ചെറുകിട കമ്പനികള്‍ക്കും ലഭിക്കും. തൊഴിലാളികളുടെ പ്രോവിഡന്റ്ഫണ്ട് പിന്‍വലിക്കുന്ന നടപടികളും ലഘൂകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ക്രെഡിറ്റിലുള്ള തുകയും 75 ശതമാനമോ മുന്ന് മാസത്തെ വേതനമോ ഏതാണോ കുറവ് അത് തിരിച്ചടയ്‌ക്കണ്ടാത്ത രീതിയില്‍ പിന്‍വലിക്കുവാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഗുണം സംഘടിതമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ലഭിക്കും. അതുപോലെ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയത് 700 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്കും പാക്കേജിന്റെ പ്രയോജനം ലഭ്യമാക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് കണക്ക് പ്രകാരം രാജ്യത്തെ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ 31000 കോടി രൂപ കിടപ്പുണ്ട്. ഈ ഫണ്ടില്‍നിന്ന് 350 ലക്ഷം ആളുകള്‍ക്ക് ധനസഹായം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണ മേഖലയില്‍ 350 ലക്ഷം തൊഴിലാളികള്‍ക്കും ചെറുകിട കമ്പനികളിലെ 80 ലക്ഷം തൊഴിലാളികള്‍ക്കും കോവിഡ് പാക്കേജിന്റെ ആശ്വാസം കിട്ടുമെന്നത് ഗുണകരമാണ്.
എന്‍. നിയതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: