ആലപ്പുഴ: നിരോധനം ലംഘിച്ച് വിവാഹം നടത്താന്‍ അനുമതി നല്കിയ ക്ഷേത്രം ഭാരവാഹികള്‍, വധുവരന്മാര് ഉള്‍പ്പടെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കനകക്കുന്ന് പോലീസ് കേസെടുത്തു. മുതുകുളം മായിക്കല്‍ ദേവീക്ഷേത്രത്തിലാണ് ഇന്ന് രാവിലെ വിവാഹം നടന്നത്. സ്വകാര്യ ക്ഷേത്രമായ ഇവിടുത്തെ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെയാണ് കേസ്. പാണ്ഡവര്‍ കാവ് ദേവീക്ഷേത്രത്തില്‍ വെച്ച് നടത്താനിരുന്ന വിവാഹം നിരോധനാജ്ഞയുടെ ഉള്ളതിനാല്‍ ഇവിടെ നടത്താന്‍ ബന്ധപ്പെട്ടവര്‍ അനുവദിച്ചില്ല.ഇതേ തുടര്‍ന്നാണ് മായിക്കല്‍ ദേവീക്ഷേത്രത്തിലേക്ക് ചടങ്ങ് മാറ്റിയത്. വിവാഹത്തിന് എത്ര പേര് എത്തിയെന്ന് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ പേര്‍ക്കെതിരെ കേസ്സെടുക്കുമെന്ന് കനക്കുന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: