റോം: കൊറോണ കൂടുതല്‍ നാസം വിതച്ച ഇറ്റലിയില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കി. തുടക്കത്തില്‍ ഗൗരവം കാട്ടാതിരുന്നതാണ് ഇറ്റലിയില്‍ രോഗം നിയന്ത്രണാതീതമായത്. ഇറ്റലിയില്‍ 63.200 പേര്‍ക്ക്് രോഹം ബാധിച്ചതായിട്ടാണ് പുറത്തു പറുന്ന കണക്ക്. രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതിലും പത്തിരട്ടിയാകാന്‍ സാധ്യത. ആശുപത്രിയിലെത്തുന്നവര്‍ക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. അതിനര്‍ഥം ആയിരങ്ങള്‍ ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ്. 6.4 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാവും- കണക്ക് ശേഖരിക്കുന്ന സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ മേധാവി ആഞ്ജലോ ബൊറേല്ലി പറയുന്നു.
നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് അറിയാന്‍ പട്ടാളം ഡ്രോണ്‍ വിമാനങ്ങല്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: