വാഷിംങ്ടണ്‍ ഡി.സി: 2020 സെന്‍സസിന്റെ ഭാഗമായി ഓണ്‍ലൈന്‍ അപേക്ഷകള്‍ എത്രയും വേഗം പൂരിപ്പിച്ചയക്കണമെന്ന് യു.എസ്.സെന്‍സസ് ബ്യൂറോ വീടുകളിലേക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഓരോ വീടുകളിലും സെന്‍സസ് ഐ ഡി പ്രത്യേകമായി നല്‍കിയിട്ടുണ്ട്. പത്തു മിനിട്ട് മാത്രം സമയമെടുത്ത് പൂരിപ്പിക്കാവുന്നതാണ് ഈ അപേക്ഷകള്‍ എന്നും അറിയിപ്പില്‍ പറയുന്നു.
ഓണ്‍ലൈനില്‍ എത്രയും വേഗം അപേക്ഷകള്‍ പൂരിപ്പിക്കണമെന്നും അതിന് my2020censos.gov. എന്ന വെബ് സൈറ്റ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനു മുമ്പ് പൂരിപ്പിക്കാത്തവര്‍ക്ക് മെയ്ലില് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന പാക്കേജ് ലഭിക്കുമെന്നും സെന്‍സസ് ബ്യൂറോ അറിയിച്ചു.
ഓരോ വീടുകളിലുമുള്ള മുതിര്‍ന്നവര്‍, കുട്ടികള്‍, എന്നിവരുടെ വിവരങ്ങളാണ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടത്. വോട്ടര്‍ പട്ടിക പുതുക്കുന്നതിനും ഓരോ സംസ്ഥാനത്തിനും ജനസംഖ്യാ കണക്കനുസരിച്ചും ഫെഡറല്‍ എന്നു വിഭജിക്കുന്നതിനു ഇത് വളരെ അത്യന്താപേക്ഷിതമാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള നിയമമനുസരിച്ചു ജനസംഖ്യാ കണക്കെടുപ്പില്‍ എല്ലാവരും പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1-844-330 2020 എന്ന നമ്പറില്‍ ബന്ധപ്പെടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: