ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവുണ്ടായിട്ടും കൊറോണയെ ചെറുക്കാന്‍ സാനിറ്റൈസര്‍ ഉത്പാദനം ഏറ്റെടുക്കാന്‍ തയാറാകാത്ത പൊതുമേഖലയിലെ ഹോമിയോ ഔഷധ നിര്‍മാണ ഫാക്ടറിയായ ഹോംകോയുടെ നടപടി വിവാദത്തില്‍. മാര്‍ച്ച് 21നാണ് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചത്.
എന്നാല്‍, ഹോംകോ മാനേജിങ് ഡയറക്ടര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഈഥൈല്‍ ആല്‍ക്കഹോള്‍ ലഭ്യമായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് അലംഭാവമെന്നാണ് ആക്ഷേപം.
നിരവധി വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്. എന്നിട്ടും സാനിറ്റൈസറിന്റെ ക്ഷാമം പരിഹരിക്കാന്‍ ഇടപെടാതെ ഹോംകോ ഒഴിഞ്ഞുമാറിയത് ഉത്തരവാദിത്വ ലംഘനമെന്നും വിമര്‍ശനമുയരുന്നു.
സ്വകാര്യ ഡിസ്റ്റിലറികള്‍ക്കു പോലും സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടും പൊതുമേഖലാ സ്ഥാപനമായ ഹോംകോയുടെ എംഡി ഈ കാര്യത്തില്‍ അലംഭാവം കാട്ടിയത് ആര്‍ക്കു വേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: