കൊച്ചി: കൊറോണ ബാധയെ തുടര്‍ന്ന് ബാറുകള്‍ അടയ്ക്കാന്‍ മടിച്ച സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ ബാര്‍ അടച്ചെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ അടച്ചിട്ടില്ല. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ന്യായവും യുക്തിയും തെളിവും വിവാദമാകുന്നു.
പഞ്ചാബ് സര്‍ക്കാരിനെയും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും ഉദാഹരിച്ചും ഉദ്ധരിച്ചുമാണ് പിണറായി വാദിച്ചത്. പഞ്ചാബില്‍ ബിവറേജസ് അവശ്യ വസ്തുവാക്കിയെന്നും മദ്യം കിട്ടാതായാല്‍ സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാലാണിതെന്നും അമരീന്ദര്‍ സിങ്ങിന്റെ ട്വിറ്റ് വായിച്ച് പിണറായി വിശദീകരിച്ചു.
ബിവറേജസ് എന്നാല്‍ പാനീയമെന്നേയുള്ളു. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ശീതളപാനീയം ജനങ്ങളുടെ നിത്യോപയോഗ വസ്തുവാണ്. പക്ഷേ, ഇവിടത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനയെ ന്യായീകരിക്കാന്‍ ആ കാര്യം പരാമര്‍ശിച്ചപ്പോള്‍ അത് വാസ്തവ വിരുദ്ധമായി, തെറ്റായ സന്ദേശം പ്രചരിപ്പിക്കലുമായി. മദ്യം ഒരു സംസ്ഥാനത്തും ഒരു സാഹചര്യത്തിലും അവശ്യവസ്തുവാകില്ല. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് പറ്റിയ വന്‍പിഴവ് പിണറായിക്ക് ബാധ്യതയാവുകയായിരുന്നു.
മുമ്പ് ബംഗാളും ത്രിപുരയും മാതൃകയായി ഉദാഹരിച്ചിരുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഈ ‘പഞ്ചാബ് മോഡല്‍’ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, പഞ്ചാബ് സര്‍ക്കാരിന്റെ വിജ്ഞാപനവും അവിടത്തെ മലയാളികളില്‍നിന്നു നേരിട്ടെടുത്ത വിവരവും ചേര്‍ത്ത് സാമൂഹ്യ മാധ്യമത്തില്‍ പ്രതികരിച്ചു. പഞ്ചാബില്‍ എല്ലാ മദ്യശാലകളും അടച്ച വിവരവും സന്ദീപ് വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: