കോഴിക്കോട്: വിദേശത്തു നിന്നെത്തിയ മകന് ക്വാറന്റൈന് ലംഘിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താനെത്തിയ ഉദ്യോഗസ്ഥരോട് സിപിഎം നേതാവ് തട്ടക്കറിയെന്ന് ആരോപണം. മുന്‍ മേയറും പാര്‍ലമെന്റ് അംഗവുമായിരുന്ന എ.കെ. പ്രേമജമാണ് അന്വേഷണത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയത്. ഇതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് പ്രേമജത്തിനെതിരെ കേസെടുത്തു,
മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. ബീന ജോയന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷനോജ് എന്നിവര്‍ മുന്‍ മേയര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാര്‍ച്ച് എട്ടിന് ഓസ്ട്രേലിയയില്‍ നിന്നെത്തിയതാണ് മുന്‍ മേയറുടെ മകനും കുടുംബവും. തുടര്‍ന്ന് 28 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ഇവരുടെ മകന് പുറത്ത് പോയിരിക്കുകയായിരുന്നു. ഓസ്ട്രേലിയ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് ക്വാറന്റൈന് കാലാവധി.
ക്വാറന്റൈന് ലംഘിച്ച് മകന് വിടീന് പുറത്തിറങ്ങിയത് ഉദ്യോഗസ്ഥര്‍ ചോദിച്ചതോടെ പ്രേമജം ഇവരെ ശകാരിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഐപിസി 269 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം മകന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ പോയതായിരുന്നെന്നും മാസ്കും ഗ്ലൗസും ധരിക്കാതെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് ഇക്കാര്യം ചൂട്ടിക്കാട്ടിയതാണെന്നും പ്രേമജം അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഗര്‍ഭിണിയായ മരുമകളുടെ ചിത്രവും മൊബൈലില്‍ പകര്‍ത്തി. ഇത് ചോദ്യം ചെയ്തതിലുള്ള പ്രതികാര നടപടിയായാണ് ഉദ്യോഗസ്ഥര്‍ കേസെടുത്തതെന്നും പ്രേമജം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: