തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം അസാധാരണ സ്ഥിതിയിലേക്ക് നീങ്ങിയതോടെ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടണമെന്നും അത് കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നല്കിയ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഈമാസം 31 വരെ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നലെ മാത്രം 28 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതില്‍ 19 പേര് കാസര്‍കോട്, കണ്ണൂര്‍-5, പത്തംനംതിട്ട-1, എറണാകുളം-2, തൃശൂര്‍-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച 25 പേരും ദുബായ്യില് നിന്നുള്ളവരാണ്.
ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 95ആയി. സ്ഥിതി അത്യസാധാരണ പരീക്ഷണത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ രാവിലെ അവയിലബിള്‍ ക്യാബിനറ്റും തുടര്‍ന്ന് വ്യാപാരി വ്യവസായികളുമായും ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചതോടെ കേരളവും നിയന്ത്രണങ്ങള്‍ ശക്തമാക്കി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് നീങ്ങിയത്. ഇന്നലെ രാത്രിമുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.
- അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന പലചരക്ക് കടകള്‍ രാവിലെ ഏഴ്മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം.
- കാസര്‍കോട് 11 മുതല്‍ അഞ്ച് വരെ അത്യസാധാരണ പരീക്ഷണമെന്ന് മുഖ്യമന്ത്രി
- മലപ്പുറത്ത് നിരോധനാജ്ഞ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സമയ നിയന്ത്രണമില്ല കൂട്ടം കൂടാന്‍ അനുവദിക്കില്ല
- സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും പെട്രോള്‍ പമ്പുകള്‍ തുറക്കും
- എല്‍പിജി വിതരണത്തിന് തടസ്സമില്ല
- ഹോട്ടലുകള്‍ അടയ്ക്കും, ഹോംഡെലിവറിമാത്രം
- അനാവശ്യമായി പുറത്തിറങ്ങരുത്, പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കണം
- കാസര്‍കോട് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും
- സ്വകാര്യ ബസുകള്‍/ട്രാവല്‍ ബസുകള്‍ അനുവദിക്കില്ല.
- ഓട്ടോ/ടാക്സി എന്നിവയില്‍ യാത്രക്കാരെ നിയന്ത്രിക്കും.
- ആരാധനാലയങ്ങളില്‍ ആളെ പ്രവേശിപ്പിക്കില്ല
- നിരീക്ഷണത്തിലുള്ളവരുടെ മൊബൈല്‍ ടവര്‍ നിരീക്ഷിക്കും.
- നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും
- ഓരോ ജില്ലയിലും പ്രത്യേക കൊവിഡ് ആശുപത്രികള്‍
- ഇതര സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് 16 ദിവസം നിര്‍ബന്ധിത നിരീക്ഷണം
- മൈക്രോഫിനാന്‍സ്- ധനകാര്യ സ്ഥാപന പണ പിരിവുകള്‍ എന്നിവ രണ്ട് മാസത്തേക്ക് അനുവദിക്കില്ല.
- ഉംറ കഴിഞ്ഞ് വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കണം. അയല്‍ക്കാരും പരിസരവാസികളും ഇക്കാര്യം അറിയിക്കണം.
- നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആഹാരം എത്തിക്കും
- ബിവറേജസ് ഔട്ട്ലെറ്റുകള് അടയ്ക്കില്ല. നിയന്ത്രണം കര്‍ശനമാക്കും.
- ബാറുകള്‍ അടയ്ക്കും. ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ച് പാഴ്സലായി വാങ്ങാം.
- മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കും. അതേസമയം സുരക്ഷാ ക്രമീകരണം ഒരുക്കണം. അതിനായി മാധ്യമ മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തും.
- ബാങ്കുകള്‍ ഉച്ചയ്ക്ക് 2 മണിവരെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: