മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമാണ്. പൂര്വ്വികസമ്പത്തുകള് അനുഭവത്തില്‍ വരും. സ്ത്രീജനങ്ങള്‍ ഹേതുവായി അപവാദ ശ്രവണത്തിന് യോഗമുണ്ട്. ചെറു യാത്രകള്‍ കൂടുതല്‍ പ്രയോജനകരമാകും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
തൊഴില്‍രംഗത്ത് കൂടുതല്‍ പുരോഗതിയും, ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടിയും വരും. പൂര്‍ണമായി വിശ്വസിക്കുന്നവര്‍ ചതിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യനില കൂടുതല്‍ മെച്ചമാകും.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. വിശേഷപ്പെട്ട ദേവാലയ ദര്‍ശനത്തിന് യോഗം. അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതല അന്യരെ ഏല്‍പ്പിക്കുന്നതും അബദ്ധമാകും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
അശ്രദ്ധകൊണ്ട് പണമിടപാടുകളില്‍ നഷ്ടം സംഭവിക്കുവാന്‍ സാധ്യത. ജീവിതഗതിയെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍ വന്നുചേരും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
സമാനസംസ്കാരത്തില്പ്പെട്ടവരുമായി സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുവാന്‍ അവസരമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. എതിര്‍പ്പുകള്‍ വന്നുചേരുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹകരണത്താല്‍ മനസ്സമാധാനമുണ്ടാകും. പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. അനുകരണങ്ങളില്‍ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
പുതിയ സ്നേഹബന്ധം ഉടലെടുക്കുമെങ്കിലും വഞ്ചിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മാന്യമായ പെരുമാറ്റ രീതി അവലംബിക്കുവാന്‍ തയ്യാറാകും. സന്താനങ്ങളുടെ സല്‍പ്രവൃത്തികൊണ്ട് സമാധാനം ഉണ്ടാകും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനവസരം വന്നു ചേരും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. യാത്രാവേളയില്‍ പണം നഷ്ടപ്പെടാതെ സൂക്ഷിക്കണം. പ്രത്യുപകാരം ചെയ്യുവാന്‍ സാധിച്ചതിനാല്‍ കൃതാര്‍ത്ഥതയുണ്ടാകും.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
യാത്രാ വേളയില്‍ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടുവാനിടയുണ്ട്. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സാംക്രമിക രോഗങ്ങളാല്‍ അവധിയെടുക്കുവാനിടവരും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
അധ്വാനഭാരത്താല്‍ മറ്റ് ഉദ്യോഗത്തിന് ശ്രമിക്കും. കാര്‍ഷിക വേളകളില്‍ നിന്നും അഭാവമുണ്ടാകും. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പ്രായോഗിക വശം ചിന്തിക്കാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. വാക്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ഭാവിയിലേക്ക് നല്ലത്. സങ്കീര്‍ണമായ പ്രശ്നങ്ങളെ ലാഘവത്തോടുകൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും. അഴിമതി ആരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാകും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
മക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള തൊഴില്‍ മേഖലകളില്‍ നിന്നും പിന്മാറുകയാണ് നല്ലത്. സ്വന്തം കാര്യങ്ങള്‍ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. അഹംഭാവം ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: