തിരുവനന്തപുരം: കൊറോണ വൈറസ് ബാധ രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ചത്തേയ്ക്ക് (മാര്‍ച്ച് 22) പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി.
കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടാന്‍ കര്‍ഫ്യൂ അനുഷ്ഠിക്കണമെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ‘ ജനതാ കര്‍ഫ്യു’ വിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. നമ്മള് കര്‍ഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. ‘ ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ‘ എന്ന മട്ടില്‍ എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: