ന്യൂദല്‍ഹി : കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ സാനിറ്റൈസറുകള്‍ക്കും മറ്റും അമിത വില ഈടാക്കാനുള്ള നീക്കത്തെ പിടിച്ചുകെട്ടി കേന്ദ്ര സര്‍ക്കാര്‍. അവശ്യ വസ്തുക്കളായ സാനിറ്റൈസറുകള്‍ക്കും മാസ്കിനും അമിത വില ഈടാക്കുന്നതിന് കേന്ദ്രം കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊറോണ ഭീതിയില്‍ പലരും ഹാന്‍ഡ് വാഷുകളും സാനിറ്റൈസറുകളും ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയാണ്. ഇത് മുതലെടുത്ത് വ്യാപാരികള്‍ വിലകൂട്ടി വില്‍ക്കുകയാണ്. എന്നാല്‍ സാനിറ്റൈസര്‍ 200 മില്ലിക്ക് 100 രൂപയില്‍ അധികവും, 2 പ്ലൈ (സര്‍ജിക്കല്‍) മാസ്കിന്റെ വില 8 രൂപയും 3 പ്ലൈ(സര്‍ജിക്കല്‍) മാസ്കിന്റെ വില 10 രൂപയാണ്. ജൂണ്‍ 30 വരെ വില പരിധി പ്രാബല്യത്തിലായിരിക്കുമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പസ്വാന് അറിയിച്ചു.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വിപണിയില്‍ സാനിറ്റൈസറിനും മാസ്കിനും അമിതവില ഈടാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ആള്‍ക്കഹോളിനും വില പരിധി തീരുമാനിച്ചു.
ഇത്തരം സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പും വില കൃത്രിമത്വവും തടയുന്നതിന് ഈ മാസം ആദ്യം സര്‍ക്കാര്‍ സാനിറ്റൈസറുകളും മാസ്കുകളും ആവശ്യവസ്തുക്കള്‍ ആയി പ്രഖ്യാപിച്ചിരുന്നതാണ്.
അതേസമയം ലൈഫ് ബോയ്, ഡൊമെക്സ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനിച്ചു. കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള വ്യക്തിഗത ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി ശുചിത്വ ഉത്പന്നങ്ങളുടെ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തിലാക്കാന്‍ സ്വകാര്യ മേഖലകളും നടപടികള്‍ ആരംഭിച്ചു. വിലകുറഞ്ഞ ഈ ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം തങ്ങള്‍ ഉടനടി ആരംഭിക്കുകയാണെന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: