ന്യൂയോര്‍ക്ക്: ലോകത്തേറ്റവും സമ്പന്നവും വികസിതവുമായ രാജ്യമായ അമേരിക്കയില്‍ കൊറോണ മരണം 116 ആയി. 6400 പേര്‍ക്കാണ് രോഗം ബാധിച്ചത്.
മരണം നൂറു കവിഞ്ഞത് അമേരിക്കയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മരണം കൂടുതല്‍ വാഷിങ്ടണിലാണ്, 52. ന്യൂയോര്‍ക്ക് പ്രേതനഗരമായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്ക് വിജനമാണ്. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. ആയിരങ്ങള്‍ സദാ തിക്കിത്തിരക്കുന്ന ടൈം സ്ക്വയറില്‍ ആരുമില്ല.
സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഒരു ട്രില്ല്യന്‍ (ഒരു ലക്ഷം കോടി ഡോളര്‍) ഡോളറിന്റെ പാക്കേജ് തയാറാക്കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ആയിരം ഡോളര്‍ വീതം നേരിട്ട് അക്കൗണ്ടുകളിലെത്തിക്കുകയാണ് പദ്ധതി. അങ്ങനെ വ്യാപാര മാന്ദ്യം ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടല്‍. കൊറോണ വ്യാപനം തടയാന്‍ ട്രംപ് ഭരണകൂടം കഴിഞ്ഞാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
നുഴഞ്ഞുകയറ്റക്കാരെ മടക്കും
സാന്‍ഡീഗോ: മെക്സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്ന കാര്യവും ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ഇവരെ മടക്കാനുള്ള അധികാരം ട്രംപിനുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും ഇത് നടപ്പാക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: