ന്യൂദൽഹി: കോവിഡ് ജാഗ്രതയെ തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പരിശോധനാഫലം നെഗറ്റീവ്. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലെ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് മുരളീധരൻ സ്വയം നിരീക്ഷണത്തിലേർപ്പെടാൻ തീരുമാനിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല.
ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം നിരീക്ഷണത്തിൽ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് വി മുരളീധരനും സ്വയം നിരീക്ഷണത്തിൽ ഏർപ്പെടാൻ തീരുമാനിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നില്ല ശ്രീചിത്രയില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് ഏതെങ്കിലും തരത്തില്‍ സന്ദര്‍ശനം മാറ്റിവയ്ക്കണോ എന്നും മന്ത്രി ഡോക്റ്റര്‍മാരോട് ആരാഞ്ഞിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ല എല്ലാം സുരക്ഷിതമാണ് എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ശ്രീചിത്രയിലെ അധികൃതകര്‍ക്ക് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നത്.
കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. അതേസമയം കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരു ഡോക്ടര്‍ ശ്രീചിത്ര ആശുപത്രിയിലുണ്ടെന്ന വിവരം അധികൃതര്‍ മറച്ചുവച്ചുവെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയുമുണ്ടാകും.
യോഗത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമോ സ്വീകരിക്കാനെത്തിയവര്‍ക്കൊപ്പമോ രോഗബാധിതനായ ഡോക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്നാണ് വി. മുരളീധരന്റെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹം പരിശോധിച്ച രോഗികളുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ അന്വേഷിച്ചു വരികയാണ്. ഡോക്ടറുടെ കൂടെ ജോലിചെയ്ത 25 ഡോക്ടര്‍മാരെ വീട്ടില നിരീക്ഷിക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെച്ചു. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: